الثلاثاء، 17 يناير 2012

അന്നൊരു മണ്‍ചിരാതില്‍


അന്ന് ,എങ്ങോട്ടെന്നില്ലാതെ ഒഴുകി നീങ്ങുന്ന നാളുകളിലെപ്പോഴൊ മുടങ്ങാതെ ത്രുപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ഞാന്‍ പോയി തുടങ്ങി.പുലര്‍കാലത്തെ തണുപ്പുമാസ്വദിച്ച് പതിയെ സൈക്കിള്‍ ചവിട്ടി ചെന്ന് കിഴക്കേ നടയിലെ കല്പടവുകളില്‍ ഉദിച്ചുവരുന്ന സൂര്യനേയും നോക്കി കുഞ്ഞോളങ്ങളാല്‍ പുളകിതയായ പുഴയോട്  കളിപറഞ്ഞ് ഞാനിരുന്നു.പിന്നെ നടയടക്കുന്നതിനുമുന്‍പായി കത്തിച്ചുവെച്ച വിളക്കുകളാല്‍ പൊന്‍പ്രഭതൂകി നില്ക്കുന്ന ശ്രീരാമചന്ദ്രനെ തൊഴുത് വെടിവഴിപാടുപുരയുടെ ഭാഗത്തേക്ക് അലസമായി കണ്ണോടിച്ച് പതിയെ തിരിച്ചുപോയി.എന്തോ,ത്രുപ്രയാറപ്പന്‌ ഏറ്റവും ഇഷ്ട്ടം വെടിവഴിപാടാണെന്ന് പലരും പറഞ്ഞിട്ടും എനിക്കെന്തൊ അതിനോട് യോജിക്കാനായില്ല.എനിക്കെന്നും കത്തിച്ചുവെച്ച ചിരാതുകളിലും വിളക്കുകളിലും മുങ്ങി നില്‍ക്കുന്ന അബലമായിരുന്നു ഇഷ്ട്ടം.ചുറ്റുവിളക്ക് ഞാനൊരുപാട് ഇഷ്ട്ടപെട്ടു,അതൊരിക്കലും ഒരുവഴിപാടായി കഴിക്കാതെ ഒരുപാട് വിളക്കുകള്‍ മനസ്സില്‍ കത്തിച്ചുവെച്ച്.
അങ്ങനെയൊരു ദിവസം ഉദിച്ചുയരുന്ന സുര്യനേയും നോക്കി പതിയെ ആ കല്പടവുകളിലൂടെ നടന്നുവരുബോള്‍ കണ്ടു,മുന്നിലെ മതില്ക്കെട്ടിലുറപ്പിച്ചിരിക്കുന്ന ചിരാതുകളിലാരൊ കരിങ്കല്ലില്‍ കൊത്തിയെടുത്തൊരു ഗണപതി വിഗ്രഹം കൊണ്ടു വെച്ചിരിക്കുന്നു.തൊഴാന്‍ വരുന്നവരെല്ലം അലസമായി ആ വിഗ്രഹത്തെ നോക്കി അകത്തേക്ക് പോകുന്നുണ്ടായിരുന്നു,ചിലര്‍ അതിനുമുന്നില്‍ ചെരിപ്പുപോലും അഴിച്ചിട്ട്. അവരെല്ലാം അകത്തുപോയി ഗണപതി കൊട്ടിലിലിരിക്കുന്ന ഭഗവാനെ ഉന്തും തള്ളും കൊണ്ട് ഭങ്ങിയായി കൈകൂപ്പിയും ഏത്തമിട്ടും തൊഴുതു,പുറത്ത് മണ്‍ചെരാതില്‍ ആര്‍ക്കും വേണ്ടാത്തതുപോലെ കിടക്കുന്ന രൂപവം അതേ ഭഗവന്റേതുതന്നെ എന്നോര്‍ക്കാതെ.അന്നെനിക്കുമനസ്സിലായി ഇരിക്കേണ്ടിടത്തിരുന്നില്ലെങ്കില്‍ ദൈവമായലും വിലയില്ല.ഉല്സവപറബിന്റെ ഏതോ മൂലയില്‍ ഭഹളങ്ങളില്‍ ഉയരുന്ന പൊടിപടലങ്ങളും സഹിച്ച് എവിടുന്നൊ വന്ന കചവ്വടക്കാരന്റെ മുന്നില്‍വിരിച്ച പായയില്‍,സഞ്ജിയില്‍ കിടക്കുന്നൊരു ചിത്രം,അല്ലെങ്കില്‍ ഏതൊ പണിക്കാരന്റെ ഉളിയില്‍ മുളക്കുന്നൊരു പ്രതിമ മാത്രമായി അതു മാറിപോകുന്നത് അബലമുറ്റത്തിരുന്നിട്ട് കൂടി അനാഥനായിരിക്കുന്ന ഗണപതി വിഗ്രഹം ​എനിക്ക് കാണിച്ചുതന്നു.പോരുന്നതിനുമുന്‍പായി പോക്കറ്റിലുണ്ടായിരുന്ന ചില്ലറതുട്ട് ആ ചിരാതില്‍ വെക്കുബോള്‍ മനസ്സ് എന്തായിരുന്നു മന്ത്രിച്ചത്.പിന്നീടെപ്പോഴൊ കണ്ടു, ഇത്തിരിപോന്ന ആ ചിരാതു നിറയെ ചില്ലറതുട്ടുകളുമായി ആ വിഗ്രഹം എന്റെ നേരെ പുഞ്ചിരിക്കുന്നു.പിന്നെടൊരു ദിവസം ഞാനാ വിഗ്രഹം കണ്ടില്ല, ഒപ്പം ആ ചില്ലറ തുട്ടുകളും.

ليست هناك تعليقات:

إرسال تعليق