അങ്ങകലെ നീയെന്തു ചെയ്യുന്നുവെന്ന് എനിക്കറിയില്ല...
മൂടല്‍ മഞ്ഞിലെന്നപൊലെ അവ്യക്തമായി തെളിയുന്ന നിന്റെ രൂപം പരിഭവങ്ങളുടെ പൂക്കാലവുമായി എന്നരികിലെത്തുബോള്‍ ചിറകടിച്ചുയരുന്ന മോഹങ്ങള്‍ക്ക് തൂവല്‍ സ്പര്‍ശമേകി നീ എന്റെ ഹ്രുദയത്തില്‍ കൂടുകള്‍ കൂട്ടുന്നു.
പുലരിയുടെ നേര്‍ത്തവെളിച്ചത്തില്‍ മഞ്ഞുതുള്ളികള്‍ തിളങ്ങുബോള്‍ കുസ്രുതിയൊടെ പുഞ്ജിരികുന്ന നിന്റെ മുഖം ഞാനതില്‍ കാണുന്നു.
തണുപ്പില്‍ വിറച്ചു നില്ക്കുന്ന ഭൂമിയില്‍ നിന്റെ മിഴികള്‍ തുറന്നടയുന്നതുപോലെ വെയില്‍ ഒളിച്ചുകളിക്കുന്നു.
ഒരു യാത്രാമൊഴിപോലെ മിന്നിയകലുന്ന വാക്കുകളാല്‍ നീയറിയാതെ നിന്നെ ഞാനറിയുകയാണ്,അകലങ്ങളുടെ വിത്യാസത്തിലും എന്റെയരികില്‍ നിന്നുയരുന്ന നിന്റെ നിശ്വാസത്തില്‍ ഞാനലിഞ്ഞുചേരുകയാണ്...
ليست هناك تعليقات:
إرسال تعليق