ദിനരാത്രങ്ങള്‍ ഒന്നൊന്നായി അകലുബോള്‍,ജീവിതം ലക്ഷ്യപ്രധാനങ്ങളായ വിശ്വാസങ്ങളിലധിഷ്ട്ടിതമായി ബന്ധപാടോടെ ബലമായി കണക്കുകള്‍ കൂട്ടിയും കുറച്ചും ഭണ്ടാരത്തിലാക്കിയും കടന്നുപോകുബോള്‍ വഴിയബലങ്ങളിലൊന്നില്‍ ഒരു വേള തളര്‍ന്നിരിക്കുബോള്‍ അറിയാതെയെങ്കിലും ഉയര്‍ന്നുവരുന്ന ഓര്‍മകള്‍ക്കിടയിലെപ്പോഴൊ മഴത്തുള്ളികളാല്‍ ആലിംഗനത്തിലമര്‍ന്ന കറുകമരച്ചുവട്ടില്‍ പുലര്‍ക്കാലത്തെ റ്റുയ്ഷനായി ധ്രുതി പിടിചോടുന്ന നിന്റെ വരവും കാതോ്‌ര്‍ത്ത് സൈഡ് സ്റ്റാന്റില്‍ പാതി ചരിഞ്ഞിരിക്കുന്ന എന്റെ പ്രിയപ്പെട്ട ബൈക്കിനുമുകളില്‍ ഞാന്‍ നിന്നെയും കാത്തിരിക്കുന്നു.അതിനുമുന്‍പെത്രയോ തവണ കോരിചൊരിയുന്ന മഴയത്തും നനഞ്ഞു കുളിച്ച് സൈക്കിള്‍ ചവിട്ടി നിന്റെ മുന്‍പിലൂടെ ഞാന്‍ കടന്നുപോയിരിക്കുന്നു.സായന്തനത്തിന്റെ നേരിയ കുങ്കുമ രശ്മികള്‍ ചാഞ്ഞിറങ്ങിയ അബലമുറ്റം പ്രദക്ഷിണം വെച്ച് സന്ധ്യാദീപത്തിന്റെ ഭക്തിപ്രഭയാല്‍ കുളിച്ചുനില്ക്കുന്ന ദേവിക്കുമുന്നില്‍ കൈകൂപ്പി മിഴികളടച്ചുനില്ക്കുന്ന നിന്റെ മുഖമൊരുനോക്കുകാണാന്‍ എത്രയോ തവണ ഞാന്‍ കാത്തിരുന്നു…സത്യം,പലപ്പോഴും തൊന്നിയിട്ടുണ്ട്,ഒരു തവണ,ഒരൊറ്റതവണ നീ എനിക്കായി കാത്തിരുന്നെങ്കില്‍…
ഏകന്തതകളിലെപ്പോഴൊക്കെയോ തെളിഞ്ഞുവരുന്ന നിന്റെ മുഖം അകലെയെവിടെയോ ഇരുന്ന് എന്റെ നേരെ പുഞ്ജിരിക്കുന്നു.കാത്തിരിപ്പിന്റെ സ്വരം മാത്രം മുഴങ്ങുന്ന യാമങ്ങളില്‍ നിന്റെ പാദസരത്തിന്റെ നേരിയ കിലുക്കം എന്റെ കാതുകളില്‍ മുഴങ്ങുന്നു.പാടവരബത്തിനുപ്പുറത്തുനിന്നും ഒരു നേര്‍ത്ത കുയില്‍ നാദം.നീ അറിയുന്നുവോ എന്നെ.നിന്റെ പാദങ്ങള്‍ നിറഞ്ഞുകിടക്കുന്ന പാടത്തിലൂടെ പതുക്കെ പിച്ചവെച്ച് എന്റെ വീട്ടുമുറ്റത്തെ പുല്കിടുബോള്‍ പാതി വിരിയാത്ത പൂവുപോലെ എന്റെ മിഴികള്‍ നിന്റെ നേരെ നീളുന്നുവോ..? എനിക്കായി നീ നല്കാറുള്ള പാതിവിരിഞ്ഞ മന്ദഹാസം കാറ്റിന്റെ തൂവല്‍സ്പര്‍ശത്തിലലിഞ്ഞു ചേര്‍ന്ന് എന്റെ കൊച്ചുവീടിന്റെ ഇറ്യത്തായി പാതിനനഞ്ഞ നാട്ടുവഴിയിലേക്ക് നോക്കി കിടക്കുന്ന എന്നെ പുല്കിടുബോള്‍ അകലെയെവിടെയോ ഇരുന്നാ കുയില്‍ നീട്ടി പാടി…അതെന്റെ സ്വരമായിരുന്നു,നിനക്കായി ഞനര്‍പ്പിച്ച ഒരു പ്രണയഗാനം…
മറയുന്ന ഓരൊ ഓണവും വിഷുവും നല്കിയ സ്വപ്നങ്ങളേക്കാളേറെ നിന്റെ ഓര്‍മകള്‍ എനിക്കായി നല്കിയത് കാവിലെ നാഗകളങ്ങളായിരുന്നു.പാതിരയുടെ തണുപ്പില്‍ ഇളകിയാടി കളം മായ്ചുകളയുന്ന നാഗങ്ങള്‍ക്കും പുള്ളുവന്‍പാട്ടിനുമിടയിലും എന്റെ കണ്ണുകള്‍ അലസമായി കസേരയില്‍ ചാഞ്ഞിരുന്ന് പതിയെ നിന്നിലേക്കണയുന്ന ഉറക്കത്തെ കഷ്ട്ടപ്പെട്ടകറ്റി നിര്‍ത്തുന്ന നിന്റെ മുഖത്തായിരുന്നു.പലനിറങ്ങളിലാടിയുലഞ്ഞ നാഗങ്ങള്‍ക്കിടയിലെപ്പോഴൊ പതിഞ്ഞ എന്റെ മിഴികള്‍ ഒരുമാത്ര നാഗങ്ങളിലൊന്നിന്റെ ആട്ടം കണ്ട് മിഴിച്ചുനോക്കിയപ്പോള്‍ പുറത്തേക്ക് തള്ളി തിളങ്ങിനില്ക്കുന്ന ആ മിഴികളിലേക്ക് ശ്രദ്ധയൂന്നിയപ്പോള്‍ അറിയാതെ പടര്‍ന്ന വിറയല്‍ ശരീരത്തിലാകമാനം പടരുബോഴും എന്തിനെന്നറിയാതെ ഞാന്‍ നിന്നെ നോക്കുന്നുണ്ടായിരുന്നു.നീ അറിഞ്ഞുവോ അത്..? അറിയില്ല…അറിയില്ല…
മഴയുള്ള രാത്രികളില്‍ ഇരുട്ടിലാഴ്ന്നുകിടക്കുന്ന നിന്റെ വീടിന്റെ നേരിയൊരു നിഴല്‍പാടുപോലും കാണാത്ത അവസ്ഥയില്‍ സഹായവുമായെത്തിയ മിന്നല്‍ പിണരുകള്‍ പിന്നീടെന്റെ കൂട്ടുകാരായി.മഴമുഴുവന്‍ നനഞ്ഞിട്ടും നേരിയൊരു പനിപോലും തരാതെ മഴക്കാലങ്ങള്‍ എനിക്ക് കൂട്ടുകാരായപ്പോള്‍ അറിയാതെപ്പോഴൊ മുഴങ്ങിയ ഇടിവെട്ടും ശബ്ദ്ധമില്ലാതെ ചിരിച്ച മിന്നല്‍ പിണരുകളും പിന്നിടെന്റെ കൂടെ രാത്രിയുടെ ഇരുണ്ടയാമങ്ങളില്‍ ഒരുപാടുതവണ എനിക്ക് കൂട്ടായി വന്നുചേര്‍ന്നു.ഇന്ന്,ദിവസങ്ങളെത്ര കഴിഞ്ഞിരിക്കുന്നു നിന്നെ ഒരു നോക്കു കണ്ടിട്ട്.അന്ന്,ദിവസേനയുള്ള അബലത്തിലെ പ്രാര്‍ത്തനകള്‍ക്കിടയില്‍ എന്റെ അവസാനത്തെ പ്രാര്‍ത്ഥന "നിന്നെയെനിക്ക് കിട്ടണമേ" എന്നായിരുന്നു.നാഗകളത്തില്‍ നാഗങ്ങള്‍ വിരിഞ്ഞാടിയപ്പോള്‍ ഭക്തിസാന്ദ്രമായ ആ നിമിഷത്തിലും എന്റെ മുന്‍പിലിരിക്കുന്ന നിന്നെ നോക്കി ഞാന്‍ ഉരുവിട്ടുകൊണ്ടിരുന്നത് നിന്നെ കുറിച്ചായിരുന്നു,എന്നും നീയെന്റെ കൂടെയുണ്ടാവണേ എന്നായിരുന്നു.നീ ആരെയെങ്കിലും ഇഷ്ട്ടപെടുന്നുണ്ടോ എന്നറിയാഞ്ഞിട്ടുപോലും എന്റെ പ്രാര്‍ത്ഥന അല്ലെങ്കില്‍ ആലോചന അതുമാത്രമായിരുന്നു.അത്രയധികം നീ എന്നില്‍,എന്റെ സ്വപ്നങ്ങളില്‍ അലിഞ്ഞുചേര്‍ന്നിരുന്നു.
നിറഞ്ഞൊഴുകുന്ന പാടം കുളവും കടന്ന് എന്റെ വീട്ടുമുറ്റത്തെ പുല്കിയ നേരങ്ങളിലൊന്നില്‍ സവ്ഹ്രുദത്തിന്റെ വെള്ളിനൂലിഴകളിലെപ്പൊഴൊ വീണ എന്റെ വാക്കുകളാല്‍ നീ എന്നെ ഒരുപാടകറ്റി നിര്‍ത്തി.കാതരയായൊരു പക്ഷിയെപോലെ രാത്രിമഴയുടെ നേര്‍ത്ത താളവുമേന്തി നിന്നിലേക്കണയാന്‍ വെബി നിന്നിരുന്ന മനസ്സില്‍ നിന്ന് കാറ്റിലണഞ്ഞുപൊയ തിരിനാളം കണക്കെ സമയവും വഴികളും മാറ്റി നീ എന്നില്‍ നിന്ന് ഓടിയകലാന്‍ ശ്രമിച്ചു.വല്ലപ്പോഴും ആ പാടവരബിലൂടെ നടന്നുവന്നിരുന്ന നിന്റെ പാതപതനസ്വരത്താല്‍ പുളകിതയായിരുന്ന നാട്ടുവഴി എന്റെ നേരെ അത്രുപ്ത്തിയോടെ മുഖം തിരിച്ചു.എനിക്കറിയില്ല എന്തിനായിരുന്നു ഞാന്‍ നിനക്കായി വീണ്ടും വീണ്ടും കാത്തുനിന്നത്.ആ സ്വരമൊന്നു കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നത്.ഒടുവില്‍ നീ എപ്പോഴെങ്കിലും എന്നെയാഗ്രഹിക്കുന്ന നിമിഷം ഞാനരികിലുണ്ടാവുമെന്ന് പറഞ്ഞകലുബോഴും പ്രതീക്ഷയുടെ അവസാന തിരിനാളവും കത്തിനില്ക്കുന്നുണ്ടായിരുന്നു.പുതിയ പ്രതീക്ഷകളുമായി ഒരുപാടുദൂരേക്ക് യാത്രയാകുബോഴും ഒരു പാട് ലക്ഷ്യങ്ങളുടെ ഇടയില്‍ മായാതെ ഒരു തീരുമാനം കൂടിയുണ്ടായിരുന്നു “മടങ്ങി എന്നു ഞാന്‍ വരുന്നുവോ,ഒരിക്കല്‍ കൂടി ചോദിക്കുമൊരു വാക്ക്..”കാരണം മായാത്ത ഒരു ചിത്രം പോലെ അത്രയധികം ആ മുഖം മനസ്സില്‍ പതിഞ്ഞിരുന്നു,മരണത്തിന്റെ തണുത്ത കരങ്ങള്‍ വാരിപുണരാന്‍ വെബുന്ന അവസാന നിമിഷത്തില്‍ കൂടി ഓര്‍ത്തിരിക്കാന്‍ പാകത്തില്‍…
ليست هناك تعليقات:
إرسال تعليق