الثلاثاء، 17 يناير 2012


അങ്ങകലെ നീയെന്തു ചെയ്യുന്നുവെന്ന്‌ എനിക്കറിയില്ല...
മൂടല്‍ മഞ്ഞിലെന്നപൊലെ അവ്യക്തമായി തെളിയുന്ന നിന്റെ രൂപം പരിഭവങ്ങളുടെ പൂക്കാലവുമായി എന്നരികിലെത്തുബോള്‍ ചിറകടിച്ചുയരുന്ന മോഹങ്ങള്‍ക്ക്‌ തൂവല്‍ സ്പര്‍ശമേകി നീ എന്റെ ഹ്രുദയത്തില്‍ കൂടുകള്‍ കൂട്ടുന്നു.
പുലരിയുടെ നേര്‍ത്തവെളിച്ചത്തില്‍ മഞ്ഞുതുള്ളികള്‍ തിളങ്ങുബോള്‍ കുസ്രുതിയൊടെ പുഞ്ജിരികുന്ന നിന്റെ മുഖം ഞാനതില്‍ കാണുന്നു.
തണുപ്പില്‍ വിറച്ചു നില്ക്കുന്ന ഭൂമിയില്‍ നിന്റെ മിഴികള്‍ തുറന്നടയുന്നതുപോലെ വെയില്‍ ഒളിച്ചുകളിക്കുന്നു.
ഒരു യാത്രാമൊഴിപോലെ മിന്നിയകലുന്ന വാക്കുകളാല്‍ നീയറിയാതെ നിന്നെ ഞാനറിയുകയാണ്‌,അകലങ്ങളുടെ വിത്യാസത്തിലും എന്റെയരികില്‍ നിന്നുയരുന്ന നിന്റെ നിശ്വാസത്തില്‍ ഞാനലിഞ്ഞുചേരുകയാണ്‌...







പ്രിയപ്പെട്ട കുട്ടൂ

നാളുകളേറെയായി നിനക്കു വേണ്ടി ഞാനൊരു വരി കുറിച്ചിട്ട്,എന്തിന്‌ ഓര്‍മകളുടെ കല്പടവുകളില്‍ പോലും ഒരു മാത്ര നിന്റെ മുഖം ഉയര്‍ന്നു വന്നിട്ട്.കുട്ടൂ,ഇവിടെ ഈ അബുദാബിയില്‍ നിന്നില്‍ നിന്നുമകന്ന് കടന്നുപോകുന്ന ദിവസങ്ങളുടെ പിറുപിറുപ്പുകള്‍ക്കിടയില്‍ സാന്ത്വനമില്ലാതെ.ഓര്‍ക്കുന്നുവോ ഞാനാദ്യം നിനക്കെഴുതിയിരുന്നത്,മറക്കില്ലെന്നറിയാം,എങ്കിലും വെറുതെ.
                                          പിന്നേ,മഴയൊക്കെ എങ്ങനെ..? വീശിയടിക്കുന്ന പൊടിക്കാറ്റില്‍ ആഞ്ഞടിക്കുന്ന മണല്തരിരികളിലെപ്പോഴൊ ഒരുവേള നാട്ടിലെ വ്രുശ്ചിക കാറ്റ് ഞാന്‍ സ്വപ്നം കാണുന്നു.പിന്നെ ഉറക്കം വരാത്ത രാത്രികളിലെപ്പോഴൊ എന്റെയരികത്തിരുന്ന് സാന്ത്വനത്തിന്റെ താരാട്ടുപാട്ട് പാടി ഉറക്കിയിരുന്ന മഴയേയും.കുട്ടൂ..ഞാന്‍ നമ്മുടെ കുട്ടികാലമോര്‍ക്കുന്നു.രഘുവിന്‌ മരം കയറാനറിയുന്നത് കൊണ്ട് അവന്‍ പറിച്ചിട്ടുതന്നിരുന്ന മാബഴങ്ങള്‍ നമ്മെളെത്ര തവണയാണ്‌ ഓടിയെടുത്തിട്ടുള്ളത്.ജയിക്കാന്‍ വേണ്ടി അമ്മാമയുടെ നിര്‍ദേശപ്രകാരം എല്ലാവരും കൂടി അബലത്തില്‍ പോയി പ്രാര്‍ത്ഥിച്ച് കുളക്കടവിലെ രസികന്‍ കുളികളുമായി നടന്ന നാളുകള്‍.കുട്ടൂ,നീ വല്ലപോഴും ഓര്‍ക്കുന്നൊ,വീണ്ടുമൊരിക്കല്ക്കൂടി നമ്മെ തേടി ആ നാളുകള്‍ എത്തിയെങ്കിലെന്ന്.
                                           കഴിഞ്ഞയേതൊ കത്തില്‍ "ജീവിതമെങ്ങനെ സുഖമാണോ..?" എന്ന് നീ ചോദിച്ചിരുന്നു.പറയാനെനിക്ക് ഒരുപാടുണ്ടായിരുന്നു.ആളൊഴിഞ്ഞ ഉല്സവപറബിലെ കുളക്കടവില്‍ പൂര്‍ണചന്ദ്രന്റെ പ്രതിബിംബവും നോക്കി ആരുമറിയാതെ ഓര്‍മകളുടെ തീരാകയങ്ങളിലാഴ്ന്ന് സ്വപ്നങ്ങളുടെ അഗാതതയില്‍ മുങ്ങിതപ്പി നിര്‍വ്രിതിയുടെ കൊടും തണുപ്പില്‍ പാതിരയുടെ ഭീകരതയിലും ഉല്സവപറബിലെ നാടകത്തില്‍ നിന്നുയരുന്ന ശബ്ദങ്ങളെ മാറ്റി നിര്‍ത്തി നീ എനിക്ക് പറഞ്ഞു തരാറുള്ള കഥകളും കേട്ട് നിന്റെയടുത്ത് കൂട്ടുകാരനായി എനിക്കിരിക്കണം. പിന്നെ,പൂക്കളുടെ മായപ്രപന്ചത്തിനാല്‍ വലയം ചെയ്യപ്പെട്ട പൊന്‍ചിങ്ങമാസത്തില്‍ പാതിരയുടെ തണുപ്പില്‍ വിരിയുന്ന മുല്ലമൊട്ടുകള്‍ പോലുള്ള നിന്റെ ചിരിയെനിക്ക് കാണണം.അകലങ്ങളിലെ ഓര്‍മകള്‍ പ്രണയത്തിന്റെ ചെറുകവിതകളില്‍ വിരിയുന്ന പുഷ്പ്പങ്ങളേക്കാള്‍ മനോഹരമാക്കാന്‍ കാലം അതിന്റെ സുന്ദരസ്വപ്നങ്ങള്‍ ഒന്നിച്ച് ചേര്‍ക്കുന്ന കൊയ്ത്തുല്സവത്തില്‍ പൂക്കളുടെ നിറഭേദങ്ങള്‍ക്കിടയില്‍ എന്റേതായൊരു പൂ കൂടിയെന്ന് പറഞ്ഞ് വലിയ പൂക്കളത്തിന്റെ അരികുകള്‍ ശരിയാക്കുന്ന നിന്റെയരികത്തിരുന്ന് കുസ്രുതിയോടെ ഒരു പൂവാ കളത്തിലിടുബോള്‍ നീയെനിക്ക് തരുന്ന നുള്ളിന്റെ വേദന സഹിച്ച് ചിരിക്കുബോള്‍ കൂടെ ചിരിക്കുന്ന നിന്റെ മുഖം എത്രയഴകാണെന്ന് പറഞ്ഞ നാളുകള്‍. മുല്ലപ്പൂ ചൂടിയ കാര്‍ക്കുന്തല്‍ കാറ്റിന്റെ സുന്ദരമായ തലോടലില്‍ തെന്നിയിളകി കൊയ്ത്തുപാട്ടിന്റെ സംഗ്ഗീതസദസ്സില്‍ തിരുവാതിരക്കളിയുടെ സെറ്റ്സാരിയുടുത്ത് കളിക്കാന്‍ പോകുന്ന തയ്യാറെടുപ്പുമായി വന്ന് പുഞ്ജിരിച്ചനേരത്തെപ്പൊഴൊ കുസ്രുതിയോടെ ഒരു കുഞ്ഞു ചുംബനം നിനക്കായി അര്‍പ്പിച്ചപ്പോള്‍ ഉദിച്ചുയര്‍ന്ന സൂര്യന്‍ പോലുമൊന്ന് കണ്ണടച്ച് പോയിരിക്കാം.അകലത്ത് കാണുന്ന നിലവിളക്കിന്റെ ചുറ്റിലുമായി പരന്നുകിടക്കുന്ന പൂക്കളുടെ വര്‍ണാഭിഷേകങ്ങള്‍ക്കൊത്ത് ചുവടുവെക്കുന്നതിനിടയില്‍ കണ്ണുകളുടെ അകലം കുറഞ്ഞുവന്ന നേരത്തെപ്പൊഴോ ഒരു കണ്ണടഞ്ഞപ്പോള്‍ നാണത്തിന്റെ വേലിയേറ്റങ്ങള്‍ നീ ഒളിപ്പിച്ചതെവിടെയാണ്‌…?പുലരിയുടെ പൊന്‍തൂവല്‍ ചാലിച്ച പ്രഭാതത്തിലെപ്പോഴൊ ഒന്നിച്ചിരുന്നപ്പോള്‍ മറയുന്ന വേദനകള്‍ കാറ്റിലലിഞ്ഞു ചേര്‍ന്ന് അകലെ ഉദിക്കുന്ന രാത്രിയുടെ ഇരുണ്ടയാമങ്ങളിലേക്കലിഞ്ഞുചേര്‍ന്നതെന്താവാം..? കുട്ടൂ..നമ്മുക്കായി ഇനിയെന്നെങ്കിലും ലഭിക്കുമോ അതുപോലുള്ള ജീവിത സന്ധ്യകള്‍.
                                         പെയ്തൊഴിയാത്ത മഴക്കാലങ്ങള്‍ എന്നുമുണ്ടായെങ്കില്‍ ..അതിലാടി തിമര്‍ക്കാന്‍ സാധിക്കുന്ന നമ്മുടെ ബാല്യക്കാലം.നമ്മള്‍ ഓടികളിച്ച പാടവരബുകള്‍.ഇടക്കുള്ള അമ്മാമ്മയുടെ വിളി.ആലിന്‍ചുവട്ടിലേക്ക് ചാഞ്ഞിറങ്ങിയിട്ടുള്ള വള്ളികളില്‍ അബലത്തില്‍ ശ്രീകോവിലിനുള്ളില്‍ കത്തിചുവിളക്കുകളാല്‍ സ്വര്‍ണ്ണചാരുതയിലമര്‍ന്നുനില്‍ക്കുന്ന ദേവിവിഗ്രഹം കാണും മട്ടിലുള്ള ഊഞ്ഞാലാട്ടം.പിന്നേ…മഴപെയ്ത് പാടമൊക്കെ നിറഞ്ഞോ..? കുട്ടൂ..ഞാനാലോചിക്കയാണ്‌..ഞാനവിടെ ആയിരുന്നെങ്കില്‍..ഇടക്കുള്ള നിന്റെ വീട്ടിലേക്കുള്ള വരവുകളില്‍ നീയെന്റെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുബോള്‍ പാടവരബിലൂടെ ഓടി ഞാനോരോന്ന്‌ പറയുന്നത്.എന്റെ ശ്രദ്ധ നീ ചോദിക്കുന്നതിലല്ലെന്ന് മനസ്സിലാക്കുബോള്‍ നീ പിണങ്ങുന്നു…പിന്നെ കുട്ടൂ,പഴയ മുള്ളുവേലി എങ്ങനെ,പൊളിച്ചോ..? ഓ..ഞാനിപ്പോഴും അതോര്‍ക്കുന്നു.നീയുമായി പിണങ്ങി പിന്തിരിഞ്ഞുനടക്കുന്നതിനിടയില്‍ കല്ലില്‍ തെന്നി ഞാനതിന്റെ മുകളിലേക്ക് വീണത്.അമ്മാമ്മ നിന്നെ വഴക്കുപറയുന്നത് കണ്ടപ്പൊള്‍ ഞാനാത്യം സന്തോഴിച്ചെങ്കിലും സത്യം കുട്ടൂ,പിന്നീട് ഞാന്‍ വിഷമിച്ചു..അത് അതികമായത് ഇരുട്ടിന്റെ ഏതോ മൂലയില്‍ നിന്നും ഇഴഞ്ഞെത്തി ആരും കാണാതെ കേള്‍ക്കാതെ "വേദനിച്ചോടാ.."ന്നൂള്ള കണ്ണീരില്‍ കുതിര്‍ന്ന നിന്റെ ശബ്ദ്ദം.ഓര്‍മയുടെ കാണപ്പുറങ്ങളില്‍ നിന്നുപോലും നീ അകന്നുപോയാലും മറക്കില്ല്ല അന്നെത്തെയാ നിമിഷം.
                                           കുട്ടൂ..മുന്നില്‍ ദിവസങ്ങളങ്ങനെ നീണ്ടുനിവര്‍ന്നുകിടക്കുന്നു.പ്രത്യെകിച്ചൊരു മാറ്റവുമില്ലാതെ ഓര്‍മിക്കാന്‍ ,ഓര്‍മകളുടെ തൂവല്‍സ്പര്‍ശമേല്ക്കുന്ന പേജുകളില്‍ സൂക്ഷിക്കാന്‍ പ്രത്യെകിച്ചൊന്നും തരാതെ അവയെല്ലാം കടന്നു പോകുന്നു.കുട്ടൂ…ഈ നിമിഷത്തില്‍ ഞാന്‍ തനിചാണെന്ന് തോന്നുന്നു.തിരിച്ചറിയാനാകാത്ത ഏതൊ സങ്കടം എന്റെയുള്ളിലാകെ നിറയുന്നു.സായം സന്ധ്യയില്‍ കുളിച്ചുനില്ക്കുന്ന പാടവരബിലൂടെ ആരും കാണാതെ ഏകാന്തതയിലമര്‍ന്ന് വിദൂരദ്രുശ്യങ്ങളിലേക്ക് കണ്ണും നട്ട് അങ്ങനെ നില്ക്കാന്‍ ഞാനാഗ്രഹിക്കുന്നു.ഓര്‍ക്കാന്‍ എനിക്കും നിനക്കും ഒരുപാടുണ്ട്.ഇടമുറിയാത്ത വാഹനങ്ങളുടെ തിക്കിലും തിരക്കിലും അലര്‍ച്ചയിലും മുങ്ങിനില്ക്കുന്ന ത്രുശൂരിനെ ഞനൊരുപാടിഷ്ട്ടപ്പെടുന്നുവോ..? വിശാലമായ മണല്പരപ്പുകളില്‍ ഒരു സാന്ത്വനംപോലെ ഇളകിയാടുന്ന ഈന്തപനകള്‍ ഒരു വേള മുന്നില്‍ സവ്ഹ്രുദത്തിന്റെ പുഞ്ജിരി പൊഴിക്കുബോഴും അകലെയുള്ള നാടിനെ ഓര്‍ത്ത് ഞാന്‍ വാചാലനാവുന്നു.പിന്നെ എപ്പൊഴൊ ഉയര്‍ന്നുവരുന്നൊരു നിശ്വാസവുമായി കണ്ണടച്ചിരിക്കുന്നു.
                                             കുട്ടൂ..പഴയ കൂട്ടുകാരൊടൊക്കെ എന്റെ അന്വേഷണം പറയുക.പിന്നെ..പിന്നെ എല്ലാവരോടും..ക്ലോക്കില്‍ മണി പന്ത്രണ്ടിലേക്ക് നീങ്ങുന്നു.അകലങ്ങളുടെ വിത്യാസത്തില്‍ നീ എപ്പൊഴൊ ഉറങ്ങിയിരിക്കും.കുട്ടൂ,ഞാന്‍ നിന്റെ ഓര്‍മകളുടെ ലാളനകളേറ്റുവാങ്ങി  എന്നില്‍ നിന്നുയരുന്ന ഈ വാക്കുകള്‍ താല്ക്കാലികമായി നിര്‍ത്തുന്നു..എപ്പൊഴെന്നറിയാതെയുള്ള നിന്റെ വിശേഷങ്ങളുടെ വരവും കാതോര്‍ത്ത് ഞാനിനി ഇരിക്കും,മുന്നോട്ടുള്ള പ്രതീക്ഷകളുമായി..
                                                                                                          എന്ന്,
                                                                                                                      സ്വന്തം അപ്പു...


  (ഡയറിയെഴുതാന്‍ തുടങ്ങിയ നാള്‍മുതല്‍ ഞാനൊരു കാര്യം ശ്രദ്ധിച്ചിരുന്നു.വെറുതെ ദിവസങ്ങള്‍ കുറിച്ചിട്ട് വിശേഷങ്ങള്‍ കുറിച്ചിടുന്ന ഒന്നാവരുത് അത്.ഒരു കഥപോലെ ഒരാളോട് പങ്കുവെക്കുന്ന രൂപത്തിലായിരിക്കണം അത്.അങ്ങനെയൊരാളെ “തൂവാനത്തുബികളിലെ” ക്ലാരെയെ പോലൊരാളെ എപ്പൊഴോ ഒരു ബാല്യകാലസഖിയുടെ രൂപത്തില്‍ ഞാന്‍ സ്രുഷ്ട്ടിച്ചു.അതു ചിലപ്പോള്‍ ബഷീറിന്റെ "ബാല്യകാലസഖി" വായിച്ചതിനുശേഷമോ,അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും അതുപോലെയുള്ള രചനകള്‍ കണ്ടിട്ടുമോ ആവാം. അവള്‍ക്കായി കുട്ടൂ എന്നൊരു പേരും ഒപ്പം മനോഹരമായ ഒരു ഗ്രാമ പശ്ചാത്തലവും നല്കി..അവളുടെ കൂട്ടുകാര്‍,ബന്ധുക്കള്‍ ,അങ്ങനെയെല്ലാവരും എന്റേതുകൂടിയായി(വട്ടാണെന്ന് വിചാരിക്കരുത്).

കനകാംബരപൂക്കള്‍


അടിച്ചമര്‍ത്തപെടുന്ന നിയമങ്ങള്‍ക്കും അവകാശങ്ങള്‍ക്കുമെതിരെ അക്രമത്തില്‍ മുങ്ങിയൊരു സമരമുറ ആവിഷ്കരിച്ചാലതു തെറ്റാണോ മാഷേ..?ഒരു കാലത്ത് നമ്മുടെ നാട്ടില്‍ അങ്ങനെയുള്ള പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നില്ലേ..?
കുഞ്ഞിക്രുഷ്ണാ നീ പറയുന്നതൊക്കെ ശരി തന്നെ.പക്ഷേ നീയൊന്നാലോചിച്ചു നോക്ക്,അങ്ങിനെയിറങ്ങിതിരിക്കുന്നവരുടെ വീട്ടുകാരുടെ പ്രതീക്ഷകള്‍,ആഗ്രഹങ്ങള്‍.അങ്ങനെ നോക്കുബോള്‍ അതും ഒരുതരത്തില്‍ അടിച്ചമര്‍ത്തല്‍ തന്നെ അല്ലേ..?
മാഷേ…ഒരു നിമിഷം അവന്‍ മിണ്ടാതിരുന്നു.പിന്നെന്തിനാണ്‌ ഒരു കാലത്ത് മാഷും അതേ വഴിയിലൂടെ ചിന്തിച്ചിരുന്നത്.?ഇന്നത്തെ തലമുറ പഴയ കാഴ്ച്ചപാടുകളെ പൂര്‍ണ്ണമായും തള്ളികളഞ്ഞിട്ടില്ല മാഷേ.
ഒന്നും പറഞ്ഞില്ല.ശാന്തമായൊഴുകുന്ന പുഴയേയും നോക്കി ഇരുന്നു.
മാഷിരിക്ക്...ആരൊ ഒരു ചുവന്ന കസേര നീക്കിയിട്ടു.കാലന്‍ കുട ഒന്നു ചെരിച്ചുവെച്ച് ഇരുന്നു.കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
എപ്പോഴാ എടുക്കണേ..? അപ്പുറത്തെ രാഘവനോട് ആരൊ ചോദിക്കുന്നു.
പത്തരക്ക്.അങ്ങനെയാരും വരാനില്ലല്ലോ പ്രത്യെകിച്ച്.അപ്പോ പിന്നെ അധികം വൈകില്ല.
അതേ,അതാണ്‌ നല്ലത്.അയാളും പറയുന്നു.
മുന്നില്‍ അടുത്തൊരു കസേരയില്‍ പത്രം കിടക്കുന്നു.മുന്‍പേജില്‍ തന്നെ നോക്കി കുഞ്ഞിക്രുഷ്ണന്‍ പുഞ്ജിരിക്കുന്നോ..? “വിദ്യാര്‍ഥി നേതാവ് മഹേഷ് വെട്ടേറ്റ് മരിച്ചു”.പക്ഷെ ഈ വാര്‍ത്ത .ഇതു വേണ്ടായിരുന്നു കുഞ്ഞിക്രുഷ്ണാ.മാഷിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുബി.
മാഷേ..ശബ്ദം കേട്ട് മുഖമുയര്‍ത്തി..ധന്യ..
ഞാന്‍ പോകാണ്‌ മാഷേ..
എങ്ങനെ നീയിത് സഹിക്കും കുട്ടി എന്നര്‍ത്ഥത്തില്‍ നോക്കി.പിന്നെ മൂളി..ഉം..
കുഞ്ഞിക്രുഷ്ണാ..ആ കുട്ടിയെന്തിനാ നിന്റടുത്തൂന്ന് ഇന്നലെ കരഞ്ഞോണ്ട്‌ പോയത്..?
ഒന്നൂല്യാ മാഷേ..അവനെന്തോ എഴുതുകയായിരുന്നു.
നിന്റച്ചനിഷട്ടാവുന്നുണ്ടോ നീയെപ്പോഴുമിങ്ങനെ വായനശാലയില്‍ വന്നിരിക്കുന്നത്.?
അവന്‍ മുഖമുയര്‍ത്തി.പിന്നെ ഒന്നാലോചിച്ച് പറഞ്ഞൂ.എല്ലായ്‌പോഴും എല്ലാവരേയും ഒരു പോലെ ത്രുപ്തിപെടുത്താന്‍ പറ്റോ മാഷേ..?
ഒന്നും മിണ്ടിയില്ല.
കുഞ്ഞിക്രുഷ്ണാ നീയൊന്നിങ്ങോട്ട് വന്നെ..വിലാസിനിയാണ്`.
എന്താ ടീച്ചറേ ..അവന്‍ എഴുന്നേറ്റു പോയി..
വീടിനോട് ചേര്‍ന്നുതന്നെയാണ്‌ വായനശാലയും.എന്തെങ്കിലും ആവശ്യമുണ്ടായിരിക്കണം.എന്താണവന്‍ എഴുതുന്നത്.അറിയാനൊരാഗ്രഹം.പേനവെച്ച് അടച്ചുവെച്ച പുസ്തകം നിവര്‍ത്തി .

“കാലം ഒരുപാട് മാറിയിരിക്കുന്നു ഇന്ന്.സാഹചര്യങ്ങള്‍ അണയാത്ത തീ നാളങ്ങള്‍പോലെ ആഞ്ഞുപതിക്കുബോള്‍ രക്തം തളം കെട്ടി നില്ക്കുന്ന വഴിയോരങ്ങള്‍.രാഷ്ട്രീയ സാമുഹിക വാദികള്‍ സാമ്രാജ്യ ശക്തികളേക്കാള്‍ വെല്ലുവിളിച്ച് മുന്നേറുബോള്‍ തളം കെട്ടി നില്ക്കുന്ന ചോരയില്‍ കൊഴിഞ്ഞുവീഴുന്ന മനുഷ്യ ജീവനുകളെ വിലകല്‍പ്പിക്കാതാവുബോള്‍ വര്‍ദ്ധിച്ചുവരുന്ന പെണ്‍വാണിഭങ്ങളും ഹര്‍ത്താലുകളും മുതല്‍മുടക്കില്ലാത്ത സ്വാര്‍ത്ഥലാഭങ്ങളാവുബോള്‍ മുന്നോട്ട് നീങ്ങുന്ന പാതകളിലെവിടെയോ ഭഗത് സിങ്ങുമാര്‍ ജന്‍മമെടുക്കുന്നു.സുഭാഷ്‌ചന്ദ്രബോസ് മറഞ്ഞിരിക്കുന്നു.അഹിംസാവാദിയായ ഗാന്ധിജി തന്റെ സഹോദരങ്ങളെ ഹിംസയുടെ പാതയിലേക്ക് അനുഗ്രഹിച്ചയക്കുന്നു.അടിച്ചമര്‍ത്തപ്പെടുന്ന സാമുഹിക വ്യവസ്ത്ഥിതിയില്‍ ഒരു സമൂഹത്തിന്റെ ആഗ്രഹ സഫലീകരണത്തിനായി അവര്‍ മുന്നോട്ട് കുതിക്കുന്നു.
ഇന്ന് പണത്തിന്‌ മീതെ പരുന്തും പറക്കുമെന്ന അവസ്ഥ.പണമില്ലാത്തവന്‍ വെറും പിണം.മാറുന്ന സാഹചര്യങ്ങള്‍ സ്വന്തം ഇഷ്ട്ടപ്രകാരമാക്കുന്ന പണം.നിലക്കണം,കോടികണക്കിന്‌ ജനങ്ങളുള്ള ഇന്‍ഡ്യയില്‍ പട്ടിണിപാവങ്ങള്‍ക്കെന്ന് പറഞ്ഞ് രൂപമെടുത്തിട്ടുള്ള പ്രസ്ത്ഥാനങ്ങള്‍.എന്തു നേടി അവര്‍.?വാതോരാതെ പ്രസംഗിക്കാന്‍ മാത്രം അറിയുന്നവര്‍.വിലാപകാവ്യങ്ങള്‍ മുഴക്കുന്നവര്‍.എന്നിട്ട് ഇരുളിന്റെ മറവില്‍ തെറ്റുകളുടെ പുതിയമുഖങ്ങള്‍ അറിഞ്ഞുകൊണ്ട് അഴിച്ചുവിടുന്നതും അവര്‍ തന്നെ.കള്ളവും ചതിയുടേയും അവസാനത്തിനായി ഭൂമിയില്‍ മഹാവിഷ്ണു കല്‍ക്കിയായി അവതാരമെടുക്കുമെന്ന് പുരാണങ്ങള്‍.വേണം..ഒരു കല്ക്കിയല്ല,ഒരു പാട്‌ കല്ക്കിമാര്‍.
വാക്കുകള്‍ തീ നാളങ്ങളേക്കാള്‍ ചൂടുള്ളവയാണ്‌.അതിന്‌ ഏതൊരായുധത്തേക്കള്‍ മൂര്‍ച്ചയുമുണ്ട്.ഒരു കാലത്ത് ജനതയെ ബോധിപ്പിക്കുവാന്‍ വേണ്ടി തെരുവുകളിലാടിതിമര്‍ത്ത തെരുവുനാടകങ്ങള്‍ നമ്മുക്കുവേണ്ട.ആധൂനികതയുടെ ചിറകിലേറി പുതിയൊരു സമരമുറ ആവിഷ്ക്കരിക്കേണ്ട സമയമായി.പതറിക്കേട്ട പിറുപിറുപ്പുകള്‍ ഒന്നിച്ചുകൂടി കൂട്ടായി പ്രതികരിക്കാന്‍ തയ്യറായി നില്ക്കുന്നത് നിങ്ങളറിയുന്നില്ലേ..? പഴമയുടെ ചുവടുകള്‍ പിടിച്ച് മുന്നേറുക.നമ്മുക്ക് വേണ്ടത് പുതിയ ജനതയാണ്‌.പുതിയ മാനദ്ധണ്ടങ്ങാളാണ്.മുന്നേറുക..നിങ്ങള്‍ക്കുകൂട്ടായി ഞങ്ങളുണ്ട്..”

തരിച്ചിരുന്നുപോയി.പിന്നീടൊരിക്കല്‍ അതേ വാചകങ്ങള്‍ കലക്ട്രേറ്റിന്റെ മതിലില്‍ കണ്ടപ്പോള്‍ പരിചയഭാവം കാണിച്ചില്ല.
ഇനിയാരെങ്കിലും വരാനുണ്ടോ..? എടുക്കെല്ലേ..? ഗോവിന്ദനാണ്..
നിക്ക് ..അവന്റെ കോളേജീന്ന് ഇപ്പോ ആരൊ വിളിച്ചിരുന്നു.വഴിയില്‍ ബ്ലോക്കില്‍ കുടുങ്ങിയിരിക്കുകയാണ്‌,എടുക്കറായോന്നും ചോദിച്ച്.കുറച്ചുനേരം ​കൂടി കാക്കല്ലെ..? മദനേട്ടന്‍ ചോദിക്കുന്നു.
എന്നാ പിന്നെ അങ്ങനെ ആവട്ടെ.ഈ റോഡിലെ ഒക്കെ ഓരോ തിരക്ക്.അതിലും കൂടുതലാ കുഴികള്‌.
ചര്‍ച്ചകള്‍ റോഡിലേക്ക് വഴിമാറുന്നത് മെല്ലെ കേട്ടിരുന്നു.വെറുതെ മുറ്റത്തെ പടിഞ്ഞാറെ കോണിലേക്ക് നോക്കി.അവിടെ കനകാംബരത്തില്‍ പൂക്കള്‍ ചിരിച്ചുനില്‍ക്കുന്നു.
മാഷേ ..ഞാന്‍ മരിക്കുബോള്‍ എന്റടുത്ത് തുളസ്സിയും മറ്റുമൊന്നും വേണ്ട.ഒരു കനകാംബരത്തിന്റെ ചെടിവെച്ചാ മതി.
നീ വേണ്ടാത്തത് പറയാതെ.ശാസിച്ചു.അല്ല കനകാംബരത്തിനെന്താണിത്ര പ്രത്യെകത.?
മാഷതിന്റെ ഇലകള്‍ കണ്ടില്ലെ.അന്യൊന്യം പായാരം പറയുന്നത്.പിന്നെ ആ പൂക്കള്‍ നോക്കൂ,അതെപ്പൊഴും ചിരിക്കുകയാണ്‌ നിഷ്കളങ്കമായി.
ചിരിച്ചു..വിപ്ളവകാരികള്‍ക്കും ആഗ്രഹങ്ങളൊ..?
അതെന്താ മാഷേ അങ്ങനെ ചോദിച്ചത്.ഏതൊരു വിപ്ളവകാരിക്കും സ്വകാര്യതകളുണ്ട്.ആഗ്രഹങ്ങളും.അതിലുപരി ലക്ഷ്യങ്ങളും.
എടുക്കാണ്‌ മാഷേ..രാഘവന്‍ തട്ടി വിളിച്ചു
ഞെട്ടിപിടഞ്ഞെണീറ്റു.കരച്ചിലുകള്‍ ഉച്ചത്തിലാവുന്നു.പ്രപഞ്ജം മൊത്തം നിശ്ചലമായിരിക്കുകയാണെന്ന് തോന്നിപോയി.പരിഭവങ്ങള്‍്‌ പരാതികളായി മനസ്സിലൂടെ ഒഴുകി നടക്കുന്നു.വടക്കേപ്പുറത്തെ മാവിന്റെ വിറകുകള്‍ അടുക്കികൂട്ടിയൊരുക്കിയ ചിതയെ നോക്കി പൊട്ടികരഞ്ഞൂ.
“ലോകം മുഴുവന്‍ ചതിയാ മാഷേ..പണം ..പണത്തിനുവേണ്ടി ആരെയും മറക്കും”അടുത്തെവിടെയോ ഇരുന്ന് കുഞ്ഞിക്രുഷ്ണന്‍ മന്ദ്രിക്കുന്നു.പിന്തിരിഞ്ഞുനോക്കി.കനകാംബരപൂക്കള്‍ തലക്കുബിട്ടു നില്‍ക്കുന്നു.അതിന്റെ ചിരി മങ്ങിയിരുന്നു.

രാധ


മുറ്റത്ത് ഒരു പൂക്കളം കൂടി വിരിയുകയാണ്.ഓര്‍മകളുടെ ഇടനാഴി കളിലെവിടെയോ ഒരു കാല്‍ ചിലങ്ക ന്രുത്ത മാടുന്നു.എന്നായിരുന്നു അത്.അറിയില്ല.കാലം മനസ്സിനെ കഴുകി തുവര്‍ത്തിയിരിക്കുന്നു.ശ്രദ്ധമാറുന്നോ..?ഞാന്‍പൂക്കളത്തിലേക്ക് വീന്ടും മിഴികളൂന്നീ.എന്റെ ഭാവപകര്‍ച കന്ടിട്ടാവണം സൌദാമിനി ചൊദിച്ചൂ..
“എന്താ..എന്തൂട്ട,ആലോചിക്കണെ..?
ഞാന്‍ ഞെട്ടിയുണര്‍ന്നു.അവളാര്‍ത്തു ചിരിചൂ.ചമ്മിപ്പൊയ ഞാന്‍ പതുക്കെഅ ഇരയത്തേക്ക് കയറി.
“ഞാന്‍ ചിരിചോന്ടാണോ..?” സൌദാമിനിക്ക് വിഷമമായി..
“ ഏയ്...അല്ല ഞന്‍ ഇവിടിരുന്ന് കന്ടോളാം”
ഞാന്‍ ഇറയത്തിരുന്ന് പൂക്കളം നോക്കിയിരുന്നു.അറിയാതെപ്പൊഴൊ ഓര്‍മകള്‍ ഓടിവന്നു.
ഞാനിപ്പോള്‍ പഴയ ,ഓടിട്ട,അവിടവിടെ വിന്ടുതുടങ്ങിയ ചുവരുകളുള്ള വീടിന്റെ മുന്നിലാണ്.മുറ്റത്ത് രാധ പൂക്കളം തീര്‍ക്കുന്നു.പത്തം ക്ലസ്സിന്റെ ലഹരിയില്‍ പുസ്തകവും മടിയില്‍ പിടിച്ച് ഞാനിരിക്കുകയാണ്.പുസ്തകം മടിയിലുന്ടെന്നേ ഉള്ളൂ.സ്വതവെ സ്വപ്നജീവിയായ എന്റെ മനസ്സില്‍ ഞനൊരു രജകുമാരനും രാധയൊരു രാജകുമാരിയുമയുള്ള സ്വപ്നം ഓടിനടക്കുകയാണ്.ഇറയത്തിരിക്കുന്ന എന്നെ അവള്‍ ശ്രദ്ധിക്കുന്നുന്ടാവണം,തലക്കൊരു കിഴുക്കു വീണതോര്‍മയുന്ട്.നിലത്തുവീണ പുസ്തകം കുനിഞെടുക്കുന്നതിനിടയില്‍ ഞാനവളെ ദേഷ്യത്തൊടെ നോക്കി.
“ഉംം..ന്താ ന്നെ നോക്കി പേടിപ്പിക്കാ..?”
“പോടി മാക്കാച്ചി..”
ദേഷ്യമാദ്യം വാക്കുകളായണ്‌ പുറത്ത് ചാടിയത്..പിന്നെ അത് കൈകളിലേക്ക് കടന്നു.അവസാനം ചിതറിക്കിടക്കുന്ന പൂകളെ കന്ടപ്പോഴാണ്‌ ഒന്നടങ്ങിയത്.
സങ്കടം സഹിക്ക വയ്യാതെ പൊട്ടിക്കരയുന്ന അവളെ കളിയാക്കി ഞാന്‍ പറഞ്ഞൂ.
“നന്നായുള്ളോ..അങ്ങനെ വേണം”
ഒരു പിടി മണ്ണു വരി മുഖത്തേക്ക് എറിഞ്ഞത് ഓര്‍മയുന്ട്.പിന്നെ അപ്പടി ഇരുട്ടായിരുന്നു.അമ്മായി ഓടി വരുന്നത് ശബ്ദം കേട്ടാണ്‌ മനസ്സിലാക്കിയത്.
“എന്താടിതൊക്കെ..?” അമ്മായി ചീറി....
“അമ്മായി ഞാന്‍..”
“അതെ അമ്മേ,ഞാന്‍ പൂക്കളിടാരുന്നു.അപ്പോഴാ അപ്പുവേട്ടന്‍ വന്ന് കളം വ്രുത്തികേടാക്ക്യ..”
“ങാ ഹ..നിന്നൊടിരുന്ന് പഠിക്കാന്‍ പറഞ്ഞിട്ട്..” അമ്മായി കയ്യോങ്ങുന്നത് പാതി തുറന്ന മിഴികളിലൂടെ കന്ട ഞാന്‍ അകത്തെക്കോടി.
“ചെക്കന്‍ കൊചു കുട്ടിയാന്ന ഭാവം..”അമ്മയിയുടെ ശബ്ദ്ധം ഇറയത്തുനിന്ന് കേള്‍ക്കാമായിരുന്നു..
“എന്നോട് പിണക്കാ..?”
കുറേ നേരമായിട്ടും രാധയോട് മിന്ടാതിരുന്നപ്പോള്‍ മാവിന്‍ ചുവട്ടിലിരിക്കുന്ന എന്റെ അരികത്തേക്ക് അവള്‍ വന്നു.
“പോടി..”ഞാന്‍ ദേഷ്യവും സങ്കടവും വന്ന് ചീറി.
“എന്നാ ഞാനും മിന്ടൂല..”
അവള്‍ മാവിന്ടെ അങ്ങേ പുറത്തിരുന്ന് പഠിക്കാന്‍ തുടങ്ങി.ആരാണാവോ ഈ ഓണം കഴിഞ്ഞിട്ട് പരീക്ഷ മതിയെന്ന് വെച്ചത്.അവന്റെ തലയിലിടിത്തീ…ഞാന്‍ മനസ്സില്‍ പ്രാകി.കുറെ നേരമായപ്പൊള്‍ എന്റെ ദേഷ്യം ഉരുകി തീര്‍ന്നു..
“നിനക്കെന്താ പരീക്ഷ..?”
“കണക്ക്..”
“പറഞ്ഞു തരണോ..?”
“ഉംം..”
അതോടെ സമാധാനമായി..മെല്ലെ അവളുടെ കൈ പിടിച്ച് പറഞ്ഞു കൊടുക്കുന്നതിനിടയില്‍ ചോദിച്ചൂ.
“നിനക്കിതൊരു പ്രാവശ്യം ഞാന്‍ പറഞ്ഞു തന്നതെല്ലെ..?
“ഞാന്‍ മറന്നൂ..”
അവള്‍ പറഞ്ഞത് നുണയണെന്നവളുടെ മുഖം എടുത്തു പറഞ്ഞു .ഞാനത് ഗൌനിക്കാതിരുന്നു.
“പഠിക്കണില്ലേടാ…” എവിടുന്നൊ അമ്മായിയുടെ ശബ്ധം.
“ആആആ….” ഞാന്‍ ഓളിയിട്ടു..
“അതെ …ഓണവധിക്ക് അപ്പുവേട്ടന്റെ അമ്മ വരൊ..?” രാധയുടെഅ ശബ്ധമരികത്ത്..
“ഉംം…”ഞന്‍ മൂളി.
“ന്നിട്ടെന്നാ  വരാ..?” വിങ്ങല്‍ നിറഞ്ഞ ശബ്ധമരികെ.
“ഓണം ​കഴിഞ്ഞ്..”
“എന്റെ കളികാണനുന്ടാവോ..?”
“ഉംം..” ഞാന്‍ മൂളി…
ഓണാവധിക്ക് ഞാന്‍ വീട്ടിലേക്ക് മടങ്ങി.രാധയുടെ തിരിവാതിരക്കളി കന്ടിരുന്നു.അതു ഞാന്‍ മുടക്കിയില്ല..മൂന്നോണ സദ്യയും കഴിച്ച് മനുവുമായി ക്രിക്കെറ്റ് കളിക്കെ അമ്മ പെട്ടന്നോടി വന്നു..
“മോന്‍ വീട്ടീ പൊക്കോ ..ഞങ്ങള്‍ക്കത്യാവശ്യമായിട്ടൊരിടം വരെ പോണം.”
മനു എന്നോട് യാത്ര പറഞ്ഞ് പോയി..
“എവിടേക്കാമ്മെ..?”
അമ്മയുടെ ധ്രുതിയും ചോദിച്ചതിലെ ദേഷ്യവും മനസ്സിലാക്കിയ ഞാന്‍ പെട്ടന്ന് ഒരുങ്ങി.വീടുപൂട്ടാനുള്ള അമ്മയുടെ ധിറുതി എന്നില്‍ ഉല്കന്ടയാക്കി വളര്‍ത്തിയത് അമ്മായിയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് കാര്‍ തിരിഞ്ഞപ്പോഴായിരുന്നു.
അകലെ നീന്നേ കന്ടൂ,മുറ്റത്താള്‍ക്കൂട്ടം.അമ്മായിയുടെ അലമുറയിട്ടുള്ള കരച്ചില്‍.അമ്മയൊന്നും മിന്ടുന്നില്ല..എവിടെ നിന്നൊക്കെയൊ വന്ന ബന്ധുക്കള്‍ അവിടവിടെ ചുറ്റിപറ്റി നില്ക്കുന്നൂ.മുറ്റത്ത് പുഞ്ജിരിച്ചു നിന്ന ത്രിക്കാക്കരപ്പനേയും കളത്തേയും ആരൊ തുടച്ചു മാറ്റി.
“വിറക് പറക്കാന്‍ കുന്ന് കേരിതാത്രെ..ആരെങ്കിലും വിചാരിക്കൊ കാലു തെറ്റുമ്ന്ന്…നല്ലൊരു നേരായിട്ടേ..പാവം കുട്ട്യരുന്ന്..”
ആരൊക്കെയൊ പറയുന്നു.നടന്ന് മാവിന്‍ ചുവട്ടിലിരുന്നു.പിടിച്ചു നിര്‍ത്തിയിരുന്ന കണ്ണുന്നീര്‍ കുതിച്ചൊഴുകി..
“ഉംം..എവിടെയെത്തീ..?” സൌദാമിനിയുടെ ചോദ്യം കേട്ട് ഞെട്ടിയുണര്‍ന്നു..അറിയാതെ നിറഞ്ഞ കണ്ണുകള്‍ അവള്‍ കാണാതിരിക്കന്‍ വേന്ടി മുഖം തിരിച്ച് പതുക്കെ തുടച്ചു..
“എന്താ പറ്റിയേ….?” അവള്‍ അടുത്തു വന്നു.
“ഏയ്…ഒരു കരട് പോയതാ..”
ഞാനെഴുന്നേറ്റ് അകത്തേക്ക് നടന്നു.നാശം പിടിച്ച ഓര്‍മകള്‍.വരാന്‍ കന്ട നേരം.ഓണം ആഘോഷിക്കാനായി വാങ്ങിയ കുപ്പിക്കരുകിലേക്ക് ഞന്‍ ഗ്ലാസ്സും വെള്ളവുമായി നടന്നടുത്തൂ..


“സ്നേഹത്തിന്‌ വാക്യങ്ങളില്ല..
   വാക്കുകളെ ഉള്ളു..
        ഒപ്പം ​അര്‍ത്ഥങ്ങളും…”

                                        ശരത്ത്

അശ്വത്ഥാമാവ്‌ പറയുബോള്‍


കാട്‌.പുല്ലുകൊണ്ട്‌ മേഞ്ഞ ആ കുടിലിനു നേര്‍ക്ക്‌ ഭഗവാന്‍ മഹാവിഷ്ണു നടന്നടുത്തു.ഗര്‍ജിച്ചുകൊണ്ട്‌ അലറി നടന്നിരുന്ന സിംഹങ്ങള്‍ നിശബ്ദ്ധരായി.പറന്നുവന്നൊരു കുയില്‍ അടുത്തൊരു വാകമരത്തിന്റെ ചില്ലയിലിരുന്ന്‌ നീട്ടി പാടി.മയിലുകള്‍ മേഘങ്ങളൊന്നുമില്ലാതെ തന്നെ ഭഗവാന്റെ പാതയിലേക്കിറങ്ങി ചെന്ന്‌ ന്രുത്തം വെച്ചു.ശ്രുതിസാന്ദ്രമായൊരു സംഗീതം എവിടെനിന്നെന്നറിയാതെ കാട്ടില്‍ ഒഴുകി നടന്നു.പെട്ടന്നുള്ള ആ ഭാവമാറ്റമായിരിക്കണം കുടിലില്‍ നിന്നും ഒരു രൂപം ഇറങ്ങി വന്നു.മേലാസകലം പഴകിയ ഒരു പുതപ്പു കൊണ്ട് ആ രൂപം മൂടിപുതച്ചിരുന്നു.
അശ്വത്ഥാമാവേ..ഭഗവാന്‍ നീട്ടി വിളിച്ചു.
വീശിയടിച്ചുവന്നൊരു കാറ്റില്‍ ആ രുപത്തിന്റെ ശിരസ്സിലൂടെ മൂടിപുതച്ചിരുന്ന പുതപ്പിന്റെ തലഭാഗം മാറിപോയി.പാറിപറക്കുന്ന മുടിയിഴകള്‍.കണ്ണുകള്‍ ഉള്ളിലേക്ക്‌ കുഴിഞ്ഞിരിക്കുന്നു.നെറ്റിയില്‍ പോലും വ്രുണങ്ങള്‍ പൊട്ടിയൊഴുകുന്നു.കൈതണ്ടയില്‍ നിന്നും അകന്നുമാറിയ പുതപ്പിന്റെ അടിയിലെ വ്രുണങ്ങളില്‍ പുഴുക്കള്‍ സ്വൈര്യമായി വിഹരിക്കുന്നു.
ഓ..അങ്ങോ..? എന്താണീ വഴി…?
നിനക്ക്‌ ശാപമോക്ഷത്തിനുള്ള സമയമടുത്തിരിക്കുന്നു.നിന്റെ കഷ്ട്ടതകള്‍ക്ക്‌ പരിഹാരമാവേണ്ടിയിരിക്കുന്നു.
ഹ..ഹ..ഹ..ശാപമോക്ഷമോ..? എനിക്കോ..?വേണ്ട പ്രഭോ.എനിക്കിനിയതിന്റെ ആവശ്യമില്ല.പുരാണേതിഹാസങ്ങളില്‍ അശ്വത്ഥാമാവ്‌ തോറ്റെങ്കിലും അശ്വത്ഥാമാവ്‌ എന്നേ വിജയിച്ചിരിക്കുന്നു.മരണമില്ലാതെ ഈ കാട്ടില്‍ ഞാനീ അവസ്ത്ഥയിലലയുബോഴും എന്റെ ദിനങ്ങളെ മുന്നോട്ട്‌ നീക്കിയത്‌ ആ ചിന്തകളായിരുന്നു.അല്ലെങ്കില്‍ അങ്ങുതന്നെ പറയൂ,ഞാന്‍ ചെയ്ത കൂട്ട കുരുതിക്ക്‌ അങ്ങുതന്ന ശിക്ഷ അല്പം കടന്നുപോയില്ലെ..?ഇത്രയും വലിയ ശിക്ഷ അങ്ങെനിക്കുതന്നെങ്കില്‍ ഇന്നെത്രയൊ പേര്‍ക്ക്‌ അതിലും വലിയ ശിക്ഷകള്‍ നല്കേണ്ടിയിരിക്കുന്നു..?
അശ്വത്ഥാമാവേ..ഭഗവാന്‍ നീട്ടി വിളിച്ചു.
അങ്ങേക്കൊര്‍മയുണ്ടൊ ഒരിക്കല്‍ അരിമാവു കലക്കി തന്ന്‌ എന്നെ പാലാണെന്നു പറഞ്ഞ്‌ കുടിപ്പിച്ചത്‌.അന്ന്‌ സത്യമറിഞ്ഞ്‌ എന്നില്‍ നിന്നൊഴുകിയ കണ്ണുനീര്‍തുള്ളികളായിരുന്നൂ പിന്നീടെന്നില്‍ പകയായി വന്നത്‌.കര്‍ണ്ണന്‍...എന്റെ ഉറ്റ ചങ്ങാതി.അവന്റെ ജന്മരഹസ്യം പോലും എന്നൊടവന്‍ പറഞ്ഞിട്ടും ഞങ്ങളൊരേ ദിശയിലായിരുന്നു കഴിഞ്ഞിരുന്നത്‌.മുറപ്രകാരമുള്ള ഭൂമി കൊടുക്കാതെ ദുര്യോധനന്‍ തെറ്റുകാരനായിരിക്കാം.ഞാനും സമ്മതിക്കുന്നു.പക്ഷെ യുദ്ധ നിയമങ്ങള്‍ തെറ്റിച്ച്‌ തുടക്കടിച്ചുകൊന്നത്‌ ശരിയാണോ ദേവാ..?
അശ്വത്ഥാമവേ..അവന്റെ മരണം അങ്ങനെ ആയിരിക്കുമെന്ന്‌ കാലഘട്ടത്തില്‍ എഴുതപ്പെട്ടതാണ്‌.
പക്ഷെ ദേവാ.അങ്ങ്‌ ഒന്നു നോക്കൂ.കര്‍ണ്ണനോളം പോന്നൊരു നല്ല വ്യക്തി ആ കാലഘട്ടത്തിലുണ്ടായിരുന്നോ ദേവാ..? തുടയില്‍ തുളച്ചുകയറുന്ന വണ്ടില്‍ നിന്നുള്ള വേദനയിലും ഗുരുവിനെ ഉണര്‍ത്താതെ കര്‍ണ്ണന്‍ പിടിച്ചുനിന്നത്‌ അങ്ങോര്‍ക്കുന്നൊ..?ദേവാ, വെറും ക്ഷത്രിയ കുലത്തിന്റെ പരിധി വിട്ട്‌ ഗുരുഭക്തിയും ബഹുമാനവും അങ്ങന്നതില്‍ കണ്ടിരുന്നെങ്കില്‍ ദുഃഖിതനായിരിക്കുന്ന കര്‍ണ്ണനെ എനിക്ക്‌ കാണേണ്ടി വരില്ലായിരുന്നു.ഭഗവാന്‍ അങ്ങു നോക്കു,സ്വന്തം ഗുരുവിനെ അസ്വസ്ഥമായ കണ്ണുകളോടെ നോക്കുന്നവനും ഒടുവില്‍ ശിക്ഷ്യന്റെ കൈകള്‍ക്കു വിധേയയാകുന്ന ഗുരുവിന്റേയും എന്തിന്‌ ശിക്ഷ്യന്‌ സ്വയം വഴങ്ങികൊടുക്കുന്ന ഗുരുവുമുള്ള ഭൂമിയിലെ ഗുരുക്കന്‍മാരുടെ അവസ്ഥകള്‍ ഭഗവാന്‍ അങ്ങു കാണുന്നില്ലേ..? അങ്ങനെ നോക്കിയാല്‍ കര്‍ണ്ണന്‍ എന്തു തെറ്റാണൂ ചെയ്‌തത്‌.?അങ്ങേക്കറിയാമോ ,എന്റെ ചങ്ങാതി ചങ്ങാതിയായിരുന്നു.സുഹ്രുത്തിനെ ചതിക്കാന്‍ അവനൊരിക്കലും പഠിച്ചിരുന്നില്ല.സ്വന്തം മരണം ഏറ്റുവാങ്ങുബോഴും അവന്‍ ദുര്യൊധനനുകൊടുത്ത വാക്കുകളായിരുന്നു ഓര്‍മിച്ചിരുന്നത്‌.അവന്റെ അമ്മ അവനെ കാണാന്‍ വന്ന ദിവസം അങ്ങേക്കറിയില്ല അവനെന്റെ മുന്നില്‍ പൊട്ടികരഞ്ഞത്‌.ഒരു പുരാണങ്ങളും അത്‌ പറഞ്ഞില്ല.പാണ്ഡവരുടെ അമ്മയെ പലപ്പോഴും അകലെ നിന്നു കാണുബോഴൊക്കേയും അവന്റെ കണ്ണുകളില്‍ നിറഞ്ഞിരുന്ന രണ്ടു തുള്ളി കണ്ണുനീര്‍ ഈ എന്റെ മനസ്സിലാഴ്‌ന്നിറങ്ങിയിരുന്നു.
അശ്വത്ഥാമാവ്‌ പറഞ്ഞു നിര്‍ത്തി .സദാ പുഞ്ജിരിക്കുന്ന ഭഗവാന്റെ മുഖം വിവര്‍ണ്ണമായി.ശോകസാന്ദ്രമായൊരു മൂകത കാറ്റില്‍ പരന്നു നടന്നു.ഇടതടവില്ലാതെ ചിലച്ചിരുന്ന കൊച്ചു കിളികള്‍ പോലും നിശബ്ദ്ധമായി.
ഭഗവാന്‍ അങ്ങു നോക്കു.രാവണയുദ്ധം കഴിഞ്ഞ്‌ സീതയെ വീണ്ടെടുത്ത രാമന്‍ ഒടുവില്‍ പ്രജകളിലൊരാളുടെ സംസാരം കേട്ട്‌ സീതയുടെ പരിശുദ്ധി അളന്നില്ലേ.ഞാനൊന്നു ചോദിക്കട്ടെ ദേവാ,വിവഹത്തിനുമുന്‍പുള്ള സ്ത്രീയുടെ ജീവിതം ഏതുമാകട്ടെ അതിനുശേഷം ആ പുരുഷന്റെ കൈകളില്‍ നിന്ന്‌ അന്യ ഒരുവന്റെ കൈകളിലേക്ക്‌ ആ സ്ത്രീ എത്തിപെട്ടാല്‍,ഇനിയധവാ സ്വമനസ്സാലെ ചെന്നാലും അതവന്റെ ബലഹീനതയെല്ലെ കാണിക്കുന്നത്‌.പിന്നെ പ്രജകളിലൊരുവന്റെ സംസാരത്തില്‍ ആ സ്ത്രീയുടെ പരിശുദ്ധി അളന്നിട്ട്‌ എന്ത്‌ കാര്യം..?
അശ്വത്ഥാമാവെ..അതിന്‌ വേറെയും അവതാര ലക്ഷ്യങ്ങളുണ്ടായിരുന്നു.ഒപ്പം ഭൂമിയില്‍ നിന്ന്‌ മടക്കത്തിനൊരു കാരണവും വേണമായിരുന്നു.
ഹ..ഹ..ഹ..അശ്വത്ഥാമാവ്‌ പൊട്ടിച്ചിരിച്ചു.സ്വന്തം ഭാര്യയുടെ പാതിവ്രുത്യം പരിശോധിക്കേണ്ടി വരുന്ന ഭര്‍ത്താവിന്റെ അവസ്ഥയല്ലാതെ വേറെത്രയൊ വഴികളുണ്ടായിരുന്നു ഭുമിയില്‍ നിന്നും മടങ്ങാനങ്ങേക്ക്‌.പിന്നെ രാവണയുദ്ധം കൂടി അങ്ങ്‌ ഉദ്ധേശിച്ചിരുന്നെങ്കില്‍ തകര്‍ന്നുകിടന്നൊരു സാമ്രാജ്യം ഉയര്‍ത്തുന്നതിനിടയില്‍ ക്ഷത്രിയ ധര്‍മങ്ങള്‍ വിട്ട്‌ രാവണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരിക്കാം.പക്ഷെ രാവണന്‍ സീതയെ ലങ്കക്ക്‌ ഒരു അലങ്കാരമാവാനല്ലേ മോഹിച്ചത്‌..?
ഉയര്‍ത്തപെടുന്ന ചോദ്യങ്ങള്‍ക്ക്‌ സരസനായിരുന്ന ഭഗവാന്‍ ഒന്നും മിണ്ടാതെ നിന്നു.സദാ പുഞ്ജിരിക്കുന്ന ആ മുഖം വാടിയിരുന്നു.
ഭഗവാന്‍...അങ്ങു നോക്കു,ഭൂമിയില്‍ ഇന്നെന്താണൂ നടക്കുന്നത്‌.ഭൂമിയുടെ രക്ഷിതാവെന്ന സ്ഥാനം അങ്ങയില്‍ നിന്നും അകലുകയാണൊ എന്നെനിക്ക്‌ തോന്നി പോവുകയാണ്‌.എന്തെല്ലാം അതിക്രമങ്ങളാണ്‌.ഗീതയില്‍ അങ്ങയുടെ ഒരു ഉപദേശമുണ്ട്.”മാര്‍ഗമല്ല ലക്ഷ്യമാണ്‌ പ്രധാനം” എന്ന്‌.അങ്ങനെ നോക്കിയാല്‍ ഞാന്‍ എന്ത്‌ തെറ്റാണ്‌ ചെയ്തത്‌.അല്ല എന്റെ കാര്യം പോട്ടെ…,അങ്ങയുടെ അതേ വാചകം ഇന്ന്‌ ഏതൊക്കെ രീതിയിലാണ്‌ വളച്ചൊടിക്കപെടുന്നത്‌.അതുവെച്ച്‌ മനുഷ്യര്‍ കാട്ടുന്ന ഈ പേക്കുത്തുകള്‍ എന്തിനാണങ്ങ്‌ കണ്ടില്ലെന്ന്‌ നടിക്കുന്നത്‌.ഭഗവാന്‍, ഇതെല്ലം കാണുകയും കേള്‍ക്കുകയും ചെയ്യുന്നതുകൊണ്ടാണ്‌ ഞാന്‍ എന്റെ തെറ്റുകള്‍ മറക്കുന്നത്‌.പശ്‌ചാതപിച്ചിരുന്ന എന്റെ മനസ്സിനെ ഞാനിപ്പോള്‍ വിലക്കുന്നത്‌.ഇതെല്ലം കാണുബോള്‍ അങ്ങേക്കെവിടെയൊക്കെയൊ പിഴച്ചുവെന്ന്‌ എനിക്ക്‌ തോന്നി പോവുകയാണ്‌.അവിടെ എന്റെ വിജയമങ്ങേക്ക് കാണാം.പിന്നെ എനിക്കെന്തിനീ ശാപമോക്ഷം..?
ഭഗവാന്‍ തിരിഞ്ഞു നടന്നു.കുറച്ചുനേരം ആ പോക്കു നോക്കി നിന്ന ശേഷം അശ്വത്ഥാമാവ്‌ കുടിലില്‍ തിരിച്ചു കയറി.ഗോരവനത്തില്‍ ഗര്‍ജനങ്ങള്‍ വീണ്ടും മുഴങ്ങി.അവിടെ നിന്നും ഇറങ്ങുന്നതിനിടയില്‍ തന്നെ ഭഗാവാനൊന്ന്‌ ഉറപ്പിച്ചിരുന്നു.
“സമയമായ്‌..കല്‍ക്കിയുടെ അവതാരത്തിനുള്ള സമയമായ്‌.."

നിന്റെ ഓര്‍മ്മക്ക്


ദിനരാത്രങ്ങള്‍ ഒന്നൊന്നായി അകലുബോള്‍,ജീവിതം ലക്ഷ്യപ്രധാനങ്ങളായ വിശ്വാസങ്ങളിലധിഷ്ട്ടിതമായി ബന്ധപാടോടെ ബലമായി കണക്കുകള്‍ കൂട്ടിയും കുറച്ചും ഭണ്ടാരത്തിലാക്കിയും കടന്നുപോകുബോള്‍ വഴിയബലങ്ങളിലൊന്നില്‍ ഒരു വേള തളര്‍ന്നിരിക്കുബോള്‍ അറിയാതെയെങ്കിലും ഉയര്‍ന്നുവരുന്ന ഓര്‍മകള്‍ക്കിടയിലെപ്പോഴൊ മഴത്തുള്ളികളാല്‍ ആലിംഗനത്തിലമര്‍ന്ന കറുകമരച്ചുവട്ടില്‍ പുലര്‍ക്കാലത്തെ റ്റുയ്ഷനായി ധ്രുതി പിടിചോടുന്ന നിന്റെ വരവും കാതോ്‌ര്‍ത്ത് സൈഡ് സ്റ്റാന്റില്‍ പാതി ചരിഞ്ഞിരിക്കുന്ന എന്റെ പ്രിയപ്പെട്ട ബൈക്കിനുമുകളില്‍ ഞാന്‍ നിന്നെയും കാത്തിരിക്കുന്നു.അതിനുമുന്‍പെത്രയോ തവണ കോരിചൊരിയുന്ന മഴയത്തും നനഞ്ഞു കുളിച്ച് സൈക്കിള്‍ ചവിട്ടി നിന്റെ മുന്‍പിലൂടെ ഞാന്‍ കടന്നുപോയിരിക്കുന്നു.സായന്തനത്തിന്റെ നേരിയ കുങ്കുമ രശ്മികള്‍ ചാഞ്ഞിറങ്ങിയ അബലമുറ്റം പ്രദക്ഷിണം വെച്ച് സന്ധ്യാദീപത്തിന്റെ ഭക്തിപ്രഭയാല്‍ കുളിച്ചുനില്ക്കുന്ന ദേവിക്കുമുന്നില്‍ കൈകൂപ്പി മിഴികളടച്ചുനില്ക്കുന്ന നിന്റെ മുഖമൊരുനോക്കുകാണാന്‍ എത്രയോ തവണ ഞാന്‍ കാത്തിരുന്നു…സത്യം,പലപ്പോഴും തൊന്നിയിട്ടുണ്ട്,ഒരു തവണ,ഒരൊറ്റതവണ നീ എനിക്കായി കാത്തിരുന്നെങ്കില്‍…
                                                      ഏകന്തതകളിലെപ്പോഴൊക്കെയോ തെളിഞ്ഞുവരുന്ന നിന്റെ മുഖം അകലെയെവിടെയോ ഇരുന്ന് എന്റെ നേരെ പുഞ്ജിരിക്കുന്നു.കാത്തിരിപ്പിന്റെ സ്വരം മാത്രം മുഴങ്ങുന്ന യാമങ്ങളില്‍ നിന്റെ പാദസരത്തിന്റെ നേരിയ കിലുക്കം എന്റെ കാതുകളില്‍ മുഴങ്ങുന്നു.പാടവരബത്തിനുപ്പുറത്തുനിന്നും ഒരു നേര്‍ത്ത കുയില്‍ നാദം.നീ അറിയുന്നുവോ എന്നെ.നിന്റെ പാദങ്ങള്‍ നിറഞ്ഞുകിടക്കുന്ന പാടത്തിലൂടെ പതുക്കെ പിച്ചവെച്ച് എന്റെ വീട്ടുമുറ്റത്തെ പുല്കിടുബോള്‍ പാതി വിരിയാത്ത പൂവുപോലെ എന്റെ മിഴികള്‍ നിന്റെ നേരെ നീളുന്നുവോ..? എനിക്കായി നീ നല്കാറുള്ള പാതിവിരിഞ്ഞ മന്ദഹാസം കാറ്റിന്റെ തൂവല്‍സ്പര്‍ശത്തിലലിഞ്ഞു ചേര്‍ന്ന് എന്റെ കൊച്ചുവീടിന്റെ ഇറ്യത്തായി പാതിനനഞ്ഞ നാട്ടുവഴിയിലേക്ക് നോക്കി കിടക്കുന്ന എന്നെ പുല്കിടുബോള്‍ അകലെയെവിടെയോ ഇരുന്നാ കുയില്‍ നീട്ടി പാടി…അതെന്റെ സ്വരമായിരുന്നു,നിനക്കായി ഞനര്‍പ്പിച്ച ഒരു പ്രണയഗാനം…
                                                      മറയുന്ന ഓരൊ ഓണവും വിഷുവും നല്കിയ സ്വപ്നങ്ങളേക്കാളേറെ നിന്റെ ഓര്‍മകള്‍ എനിക്കായി നല്കിയത് കാവിലെ നാഗകളങ്ങളായിരുന്നു.പാതിരയുടെ തണുപ്പില്‍ ഇളകിയാടി കളം മായ്ചുകളയുന്ന നാഗങ്ങള്‍ക്കും പുള്ളുവന്‍പാട്ടിനുമിടയിലും എന്റെ കണ്ണുകള്‍ അലസമായി കസേരയില്‍ ചാഞ്ഞിരുന്ന് പതിയെ നിന്നിലേക്കണയുന്ന ഉറക്കത്തെ കഷ്ട്ടപ്പെട്ടകറ്റി നിര്‍ത്തുന്ന നിന്റെ മുഖത്തായിരുന്നു.പലനിറങ്ങളിലാടിയുലഞ്ഞ നാഗങ്ങള്‍ക്കിടയിലെപ്പോഴൊ പതിഞ്ഞ എന്റെ മിഴികള്‍ ഒരുമാത്ര നാഗങ്ങളിലൊന്നിന്റെ ആട്ടം കണ്ട് മിഴിച്ചുനോക്കിയപ്പോള്‍ പുറത്തേക്ക് തള്ളി തിളങ്ങിനില്ക്കുന്ന ആ മിഴികളിലേക്ക് ശ്രദ്ധയൂന്നിയപ്പോള്‍ അറിയാതെ പടര്‍ന്ന വിറയല്‍ ശരീരത്തിലാകമാനം പടരുബോഴും എന്തിനെന്നറിയാതെ ഞാന്‍ നിന്നെ നോക്കുന്നുണ്ടായിരുന്നു.നീ അറിഞ്ഞുവോ അത്..? അറിയില്ല…അറിയില്ല…
                                                         മഴയുള്ള രാത്രികളില്‍ ഇരുട്ടിലാഴ്ന്നുകിടക്കുന്ന നിന്റെ വീടിന്റെ നേരിയൊരു നിഴല്‍പാടുപോലും കാണാത്ത അവസ്ഥയില്‍ സഹായവുമായെത്തിയ മിന്നല്‍ പിണരുകള്‍ പിന്നീടെന്റെ കൂട്ടുകാരായി.മഴമുഴുവന്‍ നനഞ്ഞിട്ടും നേരിയൊരു പനിപോലും തരാതെ മഴക്കാലങ്ങള്‍ എനിക്ക് കൂട്ടുകാരായപ്പോള്‍ അറിയാതെപ്പോഴൊ മുഴങ്ങിയ ഇടിവെട്ടും ശബ്ദ്ധമില്ലാതെ ചിരിച്ച മിന്നല്‍ പിണരുകളും പിന്നിടെന്റെ കൂടെ രാത്രിയുടെ ഇരുണ്ടയാമങ്ങളില്‍ ഒരുപാടുതവണ എനിക്ക് കൂട്ടായി വന്നുചേര്‍ന്നു.ഇന്ന്,ദിവസങ്ങളെത്ര കഴിഞ്ഞിരിക്കുന്നു നിന്നെ ഒരു നോക്കു കണ്ടിട്ട്.അന്ന്,ദിവസേനയുള്ള അബലത്തിലെ പ്രാര്‍ത്തനകള്‍ക്കിടയില്‍ എന്റെ അവസാനത്തെ പ്രാര്‍ത്ഥന "നിന്നെയെനിക്ക് കിട്ടണമേ" എന്നായിരുന്നു.നാഗകളത്തില്‍ നാഗങ്ങള്‍ വിരിഞ്ഞാടിയപ്പോള്‍ ഭക്തിസാന്ദ്രമായ ആ നിമിഷത്തിലും എന്റെ മുന്‍പിലിരിക്കുന്ന നിന്നെ നോക്കി ഞാന്‍ ഉരുവിട്ടുകൊണ്ടിരുന്നത് നിന്നെ കുറിച്ചായിരുന്നു,എന്നും നീയെന്റെ കൂടെയുണ്ടാവണേ എന്നായിരുന്നു.നീ ആരെയെങ്കിലും ഇഷ്ട്ടപെടുന്നുണ്ടോ എന്നറിയാഞ്ഞിട്ടുപോലും എന്റെ പ്രാര്‍ത്ഥന അല്ലെങ്കില്‍ ആലോചന അതുമാത്രമായിരുന്നു.അത്രയധികം നീ എന്നില്‍,എന്റെ സ്വപ്നങ്ങളില്‍ അലിഞ്ഞുചേര്‍ന്നിരുന്നു.
                                                      നിറഞ്ഞൊഴുകുന്ന പാടം കുളവും കടന്ന് എന്റെ വീട്ടുമുറ്റത്തെ പുല്കിയ നേരങ്ങളിലൊന്നില്‍ സവ്ഹ്രുദത്തിന്റെ വെള്ളിനൂലിഴകളിലെപ്പൊഴൊ വീണ എന്റെ വാക്കുകളാല്‍ നീ എന്നെ ഒരുപാടകറ്റി നിര്‍ത്തി.കാതരയായൊരു പക്ഷിയെപോലെ രാത്രിമഴയുടെ നേര്‍ത്ത താളവുമേന്തി നിന്നിലേക്കണയാന്‍ വെബി നിന്നിരുന്ന മനസ്സില്‍ നിന്ന് കാറ്റിലണഞ്ഞുപൊയ തിരിനാളം കണക്കെ സമയവും വഴികളും മാറ്റി നീ എന്നില്‍ നിന്ന് ഓടിയകലാന്‍ ശ്രമിച്ചു.വല്ലപ്പോഴും ആ പാടവരബിലൂടെ നടന്നുവന്നിരുന്ന നിന്റെ പാതപതനസ്വരത്താല്‍ പുളകിതയായിരുന്ന നാട്ടുവഴി എന്റെ നേരെ അത്രുപ്ത്തിയോടെ മുഖം തിരിച്ചു.എനിക്കറിയില്ല എന്തിനായിരുന്നു ഞാന്‍ നിനക്കായി വീണ്ടും വീണ്ടും കാത്തുനിന്നത്.ആ സ്വരമൊന്നു കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നത്.ഒടുവില്‍ നീ എപ്പോഴെങ്കിലും എന്നെയാഗ്രഹിക്കുന്ന നിമിഷം ഞാനരികിലുണ്ടാവുമെന്ന് പറഞ്ഞകലുബോഴും പ്രതീക്ഷയുടെ അവസാന തിരിനാളവും കത്തിനില്ക്കുന്നുണ്ടായിരുന്നു.പുതിയ പ്രതീക്ഷകളുമായി ഒരുപാടുദൂരേക്ക് യാത്രയാകുബോഴും ഒരു പാട് ലക്ഷ്യങ്ങളുടെ ഇടയില്‍ മായാതെ ഒരു തീരുമാനം കൂടിയുണ്ടായിരുന്നു “മടങ്ങി എന്നു ഞാന്‍ വരുന്നുവോ,ഒരിക്കല്‍ കൂടി ചോദിക്കുമൊരു വാക്ക്..”കാരണം മായാത്ത ഒരു ചിത്രം പോലെ അത്രയധികം ആ മുഖം മനസ്സില്‍ പതിഞ്ഞിരുന്നു,മരണത്തിന്റെ തണുത്ത കരങ്ങള്‍ വാരിപുണരാന്‍ വെബുന്ന അവസാന നിമിഷത്തില്‍ കൂടി ഓര്‍ത്തിരിക്കാന്‍ പാകത്തില്‍…

മനസ്സും ശരീരവും


ഒരുമ്മ കൂടി തരട്ടെ..തന്റെ മുഖത്തേക്കുറ്റുനോക്കിയിരിക്കുന്ന നിത്യയുടെ മടിയില്‍ കിടന്ന് ജിതേഷ് ചോദിച്ചു…
ഉം….അകലെനിന്നെന്നോണം നിത്യയുടെ മൂളല്‍ കേട്ടു.
അവന്‍ പതിയെ ഉയര്‍ന്നുവന്ന് ആ കവിളതുമ്മ വെച്ചു.പിന്നെ പതിയെ നെറ്റിയില്‍ കണ്‍തടങ്ങളില്‍ പിന്നെ നേരിയ ചുവപ്പിന്റെ അലകളില്‍ മുങ്ങിനിവര്‍ന്ന ചുണ്ടുകളില്‍…
നിത്യ കണ്ണുകള്‍ ഇറുക്കിയടച്ച് മരത്തിലേക്ക് ഒന്നുകൂടി ചാരിയിരുന്നു.അവളുടെ നീണ്ടുമെലിഞ്ഞ കൈവിരലുകള്‍ ജിതേഷിന്റ നീണ്ട മുടിയിഴകളിലൂടെ ഒഴുകി നീങ്ങികൊണ്ടിരുന്നു.
പോണ്ടെ..അവള്‍ ഇടക്ക് ചോദിച്ചു..
ഉം…അവന്‍ മൂളി.
ന്നാ, എണീക്ക്.
അവള്‍ കൈ നീട്ടി തന്റെ ബാഗ് എടുത്തു.അവന്‍ കൈ നീട്ടി ആ കൈ തടഞ്ഞു..പിന്നെ പതിയെ ആ കൈ പിടിച്ച് ഉമ്മ വെച്ചു..
നീ…...വാടാ,പോകാം.ഇന്നും ക്ലാസ്സ് കട്ട് ചെയ്താ പോന്നിരിക്കണേ.വീട്ടിലങ്ങാനും അറിഞ്ഞാലില്ലെ..
എന്നായാലും അറിയേണ്ടതല്ല്ലെ..ജിതേഷ് ചിരിച്ചു..
എന്നാലും…നിത്യ പതിയെ അവന്റെ കണ്ണുകളിലേക്ക് നോക്കി ഒരു കള്ളചിരി ചിരിച്ചു.അവനും കൂടെ ചിരിച്ചു..
പോകാം…അവള്‍ ജിതേഷിനെ പിടിച്ചുയര്‍ത്തി.മടിയോടെ അവന്‍ എഴുന്നേറ്റ് ബൈക്ക് സ്റ്റാര്‍ട്ടാക്കി..
                ************                           **********                          *********
എന്റെ ഒരു ഫ്രണ്ടിന്റ ചേട്ടന്‍ ഇവിടെ സിറ്റിയിലെ പ്രൈവറ്റ് ഹോസ്പിറ്റലിലെ ഡോക്ട്ടര്‍ ആണ്..നമ്മുക്ക് ആളെ പോയി കാണാം..
ജിതേഷ് നീ പറയുന്നത്..
നിത്യാ,,എനിക്കും ഇഷ്ട്ടമുണ്ടായിട്ടല്ല..നീ, നീയൊന്നാലോചിച്ചുനോക്ക്.ഇതെങ്ങാനും പപ്പ അറിഞ്ഞാല്‍ ആ നിമിഷം ​ദുബായീന്ന് ഇങ്ങോട്ട് വരും.മമ്മയുടെ കാര്യം പിന്നെ നിന്നോട് ഞാന്‍ പറഞ്ഞിട്ടുമുണ്ടല്ലോ...പിന്നെ നീയൊന്നാലോചിച്ചുനോക്ക്.നിന്റെ വീട്ടിലറിഞ്ഞാലും എന്താ സ്ഥിതി.പിന്നെ നമ്മുടെ പഠനം.ബീ പ്രാക്റ്റിക്കല്‍ നിത്യാ..നീ ആലോചിക്ക്..
അന്ന് പുലര്‍ക്കാലത്തെ ഏതോ നിമിഷത്തില്‍ കട്ടചോരയില്‍ കുതിര്‍ന്നലിഞ്ഞുപോകുന്ന തന്നിലെ ജീവനെ നോക്കി നിത്യയുടെ കണ്ണുകള്‍ നനഞ്ഞു കുതിര്‍ന്നു.പുതുമണ്ണില്‍ പിച്ചവെച്ചുനടക്കേണ്ട കുഞ്ഞുജീവിതം സെപ്റ്റിക് ടാങ്കിന്റെ ഇരുണ്ട ആഴങ്ങളിലേക്ക് ഒരു അഴുക്കായി പറ്റിചേരുന്നതറിഞ്ഞ് അവള്‍ ഞെട്ടിതെറിച്ചു.ഒരു സഹായത്തിനെന്നോണം അവള്‍ ജിതേഷിന്റെ മൊബൈലിലേക്ക് വിളിച്ചു.അത് സ്വിച്ച് ഓഫ് ആയിരുന്നു.പിന്നീടങ്ങോട്ടും.
                  ************                           **********                          *********
4 വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു നഗരം…

ഏയ് നിത്യാ ,,താന്‍ ഹോസ്റ്റലിലേക്കാണോ..?
അതെ…എന്താ മനു..
ഒന്നുമില്ല.വരുന്നോ ഒന്നു നടക്കാനിറങ്ങാം?
രാത്രിയിലെ വാച്ച്മാന്‍ ഡ്യൂട്ടിക്കുവേണ്ടി ഭക്ഷ്ണ സന്ചിയും താങ്ങിപിടിച്ച് അപ്പോഴെ കോട്ടുവായിട്ട് ഗോപാലേട്ടന്‍ വരുന്നുണ്ടായിരുന്നു.അയാളുടെ ആ വരവും നോക്കി ചിരിച്ചുകൊണ്ട് നിത്യ പറഞ്ഞു, നടക്കാം…
പുറത്ത് കായലില്‍ നിന്നുയരുന്ന  നനുത്ത കാറ്റുമേറ്റ് കച്ചവടങ്ങള്‍ പൊടിപൊടിക്കുന്നു.പകല്‍ ഉച്ച സമയങ്ങളില്‍ അവിടവിടെ കറങ്ങിനടക്കുന്ന പ്രണയാര്‍ത്ഥികളായ കോളേജ് മിദുനങ്ങളെ കാണുബോഴൊക്കെ ഉയരുന്ന പരിഹാസം പിന്നെയൊരു സവ്ഹ്രുതത്തിന്റെ രൂപങ്ങളിലേക്കെത്തിയത് മനുവിന്റെ വരവോടെ ആയിരുന്നു.ഓഫിസില്‍ അധികമാരോടും സംസാരിക്കാതിരുന്ന തന്നെ മെരുക്കിയെടുത്തതിന്‌ മനുവിനെ പലരും അഭിനന്ദിക്കുന്നത് അറിഞ്ഞിട്ടും അറിഞ്ഞ ഭാവം നടിചില്ല.സ്കെച്ചും പ്ലാനുമൊക്കെയായി പലപ്പോഴും തന്റെ അടുത്ത് സംശയങ്ങള്‍ ചോദിക്കാനെന്ന ഭാവേനയെത്തുന്ന അവനെ പലപ്പോഴും ശ്രദ്ധിക്കുന്നുണ്ടായിരുന്നു,എന്തിനോ തോന്നിയൊരു കവുതുകത്തോടെ..
എന്താ…ആലോചിക്കണത്..
ഏയ് ഒന്നുമില്ല .അവള്‍ ചിരിച്ചു..മുഖത്തേക്കൂര്‍ന്നുവീണ മുടിയിഴകള്‍ പിന്നീലേക്കൊതുക്കി  അവള്‍ അസ്ത്തമയ സൂര്യനെ നോക്കി.
ഓരൊ ഭജ്ജി കഴിച്ചാലോ..? ഏതാണിഷ്ട്ടം കായയോ,മുളകോ..?
മുളക്.
എനിക്കും..അവന്‍ പറഞ്ഞു..
നേരിയ എരിവൂറുന്ന ഭജ്ജിയും കഴിച്ച് നേര്‍ത്ത കായലോളങ്ങളെ നോക്കി നിന്നു..പിന്നെ പെട്ടന്ന് തിരിഞ്ഞ് മനുവിന്റെ മുഖത്തുനോക്കി പതിയെ ചോദിച്ചു..
മനുവിനെന്തോ പറയാനുണ്ടെന്ന് തോന്നുന്നു…നമ്മുക്കിടയില്‍ അതെന്തോ വല്ലാത്തൊരു അകലം സ്രുഷ്ട്ടിക്കുന്ന പോലെ..എന്താണ്..?
ഏയ് ഒന്നുമില്ല..അവന്‍ ജാള്യതയോടെ ചിരിച്ചു…പിന്നെ മുഖത്തെ കണ്ണട വിരലുകൊണ്ടൊന്നൊതുക്കി.
നീണ്ട നിശബ്തത അവര്‍ക്കിടയില്‍ പരന്നു.സായന്തനത്തിലെ കാറ്റേറ്റ് മരച്ചുവട്ടിലിരിക്കുന്ന വ്രുദ്ധദബതികളിലേക്ക് നിത്യയുടെ മിഴികള്‍ തങ്ങി .അവര്‍ അവളെ നോക്കി മെല്ലെയൊന്നു ചിരിച്ചു.അവള്‍ തിരിച്ചും.വെറുതെ ആലോചിചു ഒരു ദിവസം എത്രപേരോട് ചിരിക്കുന്നു,വെറുതെ…എന്തിനൊക്കെയോ..
പരിചയമുണ്ടൊ…മനു ചൊദിച്ചു..
ഏയ്,ഇല്ലാ..
പോകാം...വൈകിയാല്‍ ശരിയാവില്ല .
പോകാം…മനു പോക്കറ്റില്‍ നിന്നും കര്‍ചീഫെടുത്ത്  മുഖം തുടച്ചു.
രാത്രി തൊട്ടടുത്തായി നഗരത്തെ പുല്‍കാനായി വെബി നില്‍ക്കുന്നു.ചുവന്ന നിറമുള്ള ബസ്സുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു.ഇഴജന്തുക്കളെ പോലെ മനുഷ്യര്‍ കൂട്ടതോടെ കൂടുകളിലേക്ക് തിക്കി തിരക്കുന്നു.
വീട്ടില്‍ നിന്ന് അമ്മ വിളിച്ചിരുന്നു,കല്യാണമാലോചിക്കട്ടെ എന്നും പറഞ്ഞ്..
എന്തു പറഞ്ഞു..സമ്മതിക്കായിരുന്നില്ലെ.ഒരു വിവാഹ പ്രായമൊക്കെ ആയിട്ടുണ്ട്..നിത്യ ചിരിച്ചു..
അത്..പിന്നെ…ഞാനിയാളെ പറ്റി പറഞ്ഞോട്ടെ..?
കാലുകള്‍ പെട്ടന്ന് നിന്നു..മനുവിന്റെ മുഖത്തേക്ക് തറപ്പിച്ചുനോക്കി പറഞ്ഞു…വേണ്ട…
                      ************                           **********                          *********
ഹേയ്..മനു…തനെന്താടോ ട്രാന്‍ഫെറിനു കൊടുത്തത്…ഞങ്ങളെയൊന്നും പിടിച്ചില്ലേ..?
റോസ്സമ്മാ ചെറിയാന്‍ മനുവിന്റെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന് മുന്നിലെ ഫയലുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തികൊണ്ടു തന്നെ ചോദിച്ചു..
ഏയ്..അതൊന്നുമല്ല റോസേച്ചി.ത്രുശുരിലെ ഓഫീസ് ആവൂബോ ഡയിലി വീട്ടി പോകാന്നു വെച്ചിട്ടാ..
ഓ…പിന്നെ…ഞങ്ങളൊന്നും അറിയിണില്ല്യാന്ന് വെക്കണ്ട…പ്യുണ്‍ രാമേട്ടന്‍ കയ്യിലെ ഡ്രൊയിങ്ങുകളുടെ  കെട്ട് മനുവിന്റെ മുന്നിലേക്കിട്ടു..
മനു മെല്ലെ നിത്യയുടെ സീറ്റിലേക്ക് നോക്കി.അവിടെ പ്രത്യേകിച്ച് ഭാവമാറ്റമൊന്നും കണ്ടില്ല.അവനില്‍ എന്തോവിഷാദം തിങ്ങിവന്നു.മുന്നില്‍ അന്ന് പാസാക്കി കൊടുക്കേണ്ട ഡ്രൊയിങ്ങുകള്‍ വെറുപ്പിന്റെ അലകളുയര്‍ത്തി.കയ്യിലെ പച്ച മഷിപേന മേശപ്പുറത്തിട്ട് എഴുന്നേറ്റു.
എവിടേക്കാടൊ…സദാശിവനേട്ടനാണ്‌..
വെറുതെ…ഒരു ചായകുടിക്കാന്‍..
പുറത്തേക്കിറങ്ങി ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു വലിച്ചു..വലിക്കുന്നത് ഇഷ്ട്ടമുണ്ടായിട്ടല്ല.പക്ഷെ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വലിക്കാതെ വയ്യ.അല്പം ആശ്വാസം തോന്നി.അകത്തേക്ക് കയറി ഡ്രൊയിങ്ങുകള്‍ വാരി വലിച്ച് നിവര്‍ത്തി.വൈകുന്നേരം വെറുതെ ഒന്നാ ഡ്രൊയിങ്ങുകളിലേക്ക് കണ്ണോടിച്ചു..പതിവില്ലാതെ തന്റെ കയ്യിലിന്ന് അധികവും വന്നത് ചുവന്ന മഷിയാണെന്ന് കണ്ടു..
നടക്കാം…ചോദ്യം കേട്ട് തിരിഞ്ഞു നോക്കി.നിത്യ..
എന്തിനെന്നര്‍ത്ഥത്തില്‍ നോക്കി.പിന്നെ പറഞ്ഞൂ ,നടക്കാം..
പുറത്ത് പതിവുപോലെ സായന്തനം.പിന്തിരിഞ്ഞോടിവന്നൊരു കുട്ടി മനുവിന്റെ കാലുകളില്‍ വന്നു മുട്ടി.സാധാരണ ഗതിയില്‍ ആ കുട്ടിയെ ഒന്നെടുത്ത് പൊക്കുകയെങ്കിലും ചെയ്യുന്നതാണ്‌.ഒന്നുമുണ്ടായില്ല.ഒന്നിനും താല്പര്യമുണ്ടായിരുന്നില്ല.
ഭജ്ജി വാങ്ങുന്നില്ലേ…നിത്യ ചോദിച്ചു..
എനിക്ക് വേണ്ടാ…പതുക്കെയാണ്‌ പറഞ്ഞത്.മുഖത്ത് നോക്കിയില്ല.
ട്രാന്‍ഫറിന്‌ കൊടുക്കുകയാണെന്ന്‌ അറിഞ്ഞു.ഞാന്‍ കാരണമാണോ..? നിത്യ അവന്റെ മുഖത്തേക്ക് നോക്കി.
അല്ല.ഞാന്‍ വീടിനടുത്തായതോണ്ട്…
മനൂ…ഞാന്,ഞാന്‍ അന്നങ്ങനെ പറഞ്ഞത് മനുവിനെ ഇഷ്ട്ടമാകഞ്ഞതുകൊണ്ടല്ല,വേറെ ഇഷ്ട്ടങ്ങളുമുണ്ടായിട്ടല്ല.അത് പിന്നെ…
പിന്നേ..
രാത്രിയുടെ വരവറിയിച്ച് സുര്യന്‍ മങ്ങിയ ചിരിയോടെ മറഞ്ഞകന്നു.പുറത്ത് തിരക്കുകള്‍ കൂടി വന്നു.
പോകാം..മനു പറഞ്ഞു…നിത്യ മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു.
ഉം..മൂളി…പിന്നെ പതുക്കെ മനുവിന്റെ ഒപ്പം നടന്നു.
ഞാനിന്ന് അമ്മയെ വിളിക്കുന്നുണ്ട്.ഇയാളുടെ കാര്യം പറയും..
മനൂ…നീ ..നീ എന്തിനാ…
ഞാനിയാളിലെ മനസ്സിനെ ഇഷ്ട്ടപെടുന്നതുകൊണ്ട്…വല്ലാതെ ഇഷ്ട്ടപ്പെട്ട് പോയതുകൊണ്ട്…
നഗരം രാത്രിയുടെ തീരത്തിലേക്ക് അലിഞ്ഞുചേരുകയായിരുന്നു..
                      ************                           **********                          *********


അന്നൊരു മണ്‍ചിരാതില്‍


അന്ന് ,എങ്ങോട്ടെന്നില്ലാതെ ഒഴുകി നീങ്ങുന്ന നാളുകളിലെപ്പോഴൊ മുടങ്ങാതെ ത്രുപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ഞാന്‍ പോയി തുടങ്ങി.പുലര്‍കാലത്തെ തണുപ്പുമാസ്വദിച്ച് പതിയെ സൈക്കിള്‍ ചവിട്ടി ചെന്ന് കിഴക്കേ നടയിലെ കല്പടവുകളില്‍ ഉദിച്ചുവരുന്ന സൂര്യനേയും നോക്കി കുഞ്ഞോളങ്ങളാല്‍ പുളകിതയായ പുഴയോട്  കളിപറഞ്ഞ് ഞാനിരുന്നു.പിന്നെ നടയടക്കുന്നതിനുമുന്‍പായി കത്തിച്ചുവെച്ച വിളക്കുകളാല്‍ പൊന്‍പ്രഭതൂകി നില്ക്കുന്ന ശ്രീരാമചന്ദ്രനെ തൊഴുത് വെടിവഴിപാടുപുരയുടെ ഭാഗത്തേക്ക് അലസമായി കണ്ണോടിച്ച് പതിയെ തിരിച്ചുപോയി.എന്തോ,ത്രുപ്രയാറപ്പന്‌ ഏറ്റവും ഇഷ്ട്ടം വെടിവഴിപാടാണെന്ന് പലരും പറഞ്ഞിട്ടും എനിക്കെന്തൊ അതിനോട് യോജിക്കാനായില്ല.എനിക്കെന്നും കത്തിച്ചുവെച്ച ചിരാതുകളിലും വിളക്കുകളിലും മുങ്ങി നില്‍ക്കുന്ന അബലമായിരുന്നു ഇഷ്ട്ടം.ചുറ്റുവിളക്ക് ഞാനൊരുപാട് ഇഷ്ട്ടപെട്ടു,അതൊരിക്കലും ഒരുവഴിപാടായി കഴിക്കാതെ ഒരുപാട് വിളക്കുകള്‍ മനസ്സില്‍ കത്തിച്ചുവെച്ച്.
അങ്ങനെയൊരു ദിവസം ഉദിച്ചുയരുന്ന സുര്യനേയും നോക്കി പതിയെ ആ കല്പടവുകളിലൂടെ നടന്നുവരുബോള്‍ കണ്ടു,മുന്നിലെ മതില്ക്കെട്ടിലുറപ്പിച്ചിരിക്കുന്ന ചിരാതുകളിലാരൊ കരിങ്കല്ലില്‍ കൊത്തിയെടുത്തൊരു ഗണപതി വിഗ്രഹം കൊണ്ടു വെച്ചിരിക്കുന്നു.തൊഴാന്‍ വരുന്നവരെല്ലം അലസമായി ആ വിഗ്രഹത്തെ നോക്കി അകത്തേക്ക് പോകുന്നുണ്ടായിരുന്നു,ചിലര്‍ അതിനുമുന്നില്‍ ചെരിപ്പുപോലും അഴിച്ചിട്ട്. അവരെല്ലാം അകത്തുപോയി ഗണപതി കൊട്ടിലിലിരിക്കുന്ന ഭഗവാനെ ഉന്തും തള്ളും കൊണ്ട് ഭങ്ങിയായി കൈകൂപ്പിയും ഏത്തമിട്ടും തൊഴുതു,പുറത്ത് മണ്‍ചെരാതില്‍ ആര്‍ക്കും വേണ്ടാത്തതുപോലെ കിടക്കുന്ന രൂപവം അതേ ഭഗവന്റേതുതന്നെ എന്നോര്‍ക്കാതെ.അന്നെനിക്കുമനസ്സിലായി ഇരിക്കേണ്ടിടത്തിരുന്നില്ലെങ്കില്‍ ദൈവമായലും വിലയില്ല.ഉല്സവപറബിന്റെ ഏതോ മൂലയില്‍ ഭഹളങ്ങളില്‍ ഉയരുന്ന പൊടിപടലങ്ങളും സഹിച്ച് എവിടുന്നൊ വന്ന കചവ്വടക്കാരന്റെ മുന്നില്‍വിരിച്ച പായയില്‍,സഞ്ജിയില്‍ കിടക്കുന്നൊരു ചിത്രം,അല്ലെങ്കില്‍ ഏതൊ പണിക്കാരന്റെ ഉളിയില്‍ മുളക്കുന്നൊരു പ്രതിമ മാത്രമായി അതു മാറിപോകുന്നത് അബലമുറ്റത്തിരുന്നിട്ട് കൂടി അനാഥനായിരിക്കുന്ന ഗണപതി വിഗ്രഹം ​എനിക്ക് കാണിച്ചുതന്നു.പോരുന്നതിനുമുന്‍പായി പോക്കറ്റിലുണ്ടായിരുന്ന ചില്ലറതുട്ട് ആ ചിരാതില്‍ വെക്കുബോള്‍ മനസ്സ് എന്തായിരുന്നു മന്ത്രിച്ചത്.പിന്നീടെപ്പോഴൊ കണ്ടു, ഇത്തിരിപോന്ന ആ ചിരാതു നിറയെ ചില്ലറതുട്ടുകളുമായി ആ വിഗ്രഹം എന്റെ നേരെ പുഞ്ചിരിക്കുന്നു.പിന്നെടൊരു ദിവസം ഞാനാ വിഗ്രഹം കണ്ടില്ല, ഒപ്പം ആ ചില്ലറ തുട്ടുകളും.

നിമിഷാന്തരങ്ങള്‍


ഈ മരുന്ന്‌ പുറത്തുനിന്ന്‌ വാങ്ങിക്കണം.
മുന്നിലേക്ക്‌ നീട്ടിയ സ്ലിപ്പിലേക്ക്‌ പകപ്പോടെ ഒന്ന്‌ നോക്കി.പിന്നെ കൈനീട്ടി വാങ്ങി വരാന്തയിലേക്കിറങ്ങി.പുറത്ത്‌ മഴ തകര്‍ത്തുപെയ്യുകയാണ്‌.പൂപ്പല്‍ പിടിച്ച ഓടിന്റെ വിടവുകളിലൂടെ മഴവെള്ളം വരാന്തയിലേക്ക്‌ ഒലിച്ചിറങ്ങുന്നു.വീശിയടിക്കുന്ന കാറ്റില്‍ മഴത്തുള്ളികള്‍ മുഖത്തേക്ക്‌ പാറിവീഴുന്നുണ്ട്‌.
എന്തുപറ്റി,കുടയില്ലേ..? സഹദേവേട്ടനാണ്‌.
ഇല്ല സഹദേവേട്ടാ..ഉണ്ടായിരുന്നത്‌ മോന്‍ കൊണ്ടുപോയി.
നീയിത്‌ കൊണ്ടുപോയി വാങ്ങിച്ചു വാ..സഹദേവേട്ടന്‍ കയ്യിലെ കുട നീട്ടി.
മഴ ഒന്നു കൂടി ശക്തമായിരിക്കുന്നു.എത്ര നാളായി ഈ ആസ്‌പത്രിയില്‍ വന്നിട്ട്‌.ഏഴൊ അതൊ എട്ടൊ..ദിനരാത്രങ്ങള്‍ പരിഭവം ചൊരിഞ്ഞ്‌ ഈ മഴത്തുള്ളികളിലേക്കലിഞ്ഞില്ലാതാവുന്നതു പോലെ.റോഡ്‌ മുറിച്ചുകടന്നു.പോക്കറ്റിലിനി എത്ര പൈസയുണ്ടെന്നറിയില്ല.ഒന്നു വീട്ടില്‍ പോകാന്‍ പറ്റിയിരുന്നെങ്കില്‍..ഇന്നു പല്ലു തേച്ചോ..? ഇല്ലെന്ന്‌ തോന്നുന്നു.
ഇരുന്നുറ്റി അബത്താറുരൂപ അറുപത്തന്‍ച്‌ പൈസ..സ്ലിപ്പുനോക്കി കാല്‍ക്കുലേറ്ററില്‍ വിരലുകളമര്‍ത്തി കവ്ണ്ടറിലിരിക്കുന്ന യുവതി പറഞ്ഞു.
നൂറിന്റെ മൂന്നു നോട്ടുകളെടുത്തു നീട്ടി.പോക്കറ്റിലിനി ഒന്നുമില്ലെന്ന്‌ കണ്ടു.
മായ നല്ല ഉറക്കത്തിലായിരുന്നു.ഉറങ്ങട്ടെ.എത്ര നാളായി അവളൊന്നുറങ്ങികണ്ടിട്ട്‌.മോന്‍ വന്നിരുന്നെങ്കില്‍ ഒന്നു വീട്ടില്‍ പോകാമായിരുന്നു.കയ്യിലെ പൈസയും കഴിഞ്ഞിരിക്കുന്നു.ഒന്നു കുളിക്കാനെങ്കിലും പറ്റിയിരുന്നെങ്കില്‍….
മോനെന്തെങ്കിലും കഴിച്ചൊ..? തൊട്ടപ്പുറത്തെ ബെഡിലെ വല്ല്യമ്മയാണ്.
ചിരിച്ചൂ.പിന്നെ പറഞ്ഞു..ഇല്ല…
എന്തെങ്കിലും കഴിച്ചിട്ടുവരൂ.ഇവിടെ ഞങ്ങളൊക്കെയില്ലെ.അല്ല മോന്റെയോ ഇവളുടെയോ ബന്ധുക്കളെയൊന്നും കണ്ടില്ലല്ലൊ..?
ചിരിച്ചു..മെല്ലെ പുറത്തേക്കിറങ്ങി.അവര്‍ക്കെന്തു തോന്നിയൊ എന്തോ..ബന്ധങ്ങളുടെ വില ഇപ്പോഴാണറിയുന്നത്‌.വീട്ടുകാരെ വെല്ലുവിളിച്ച്‌ വിവാഹം കഴിച്ച്‌ ജീവിതം ആരംഭിച്ച ഏതെങ്കിലും നിമിഷത്തിലോര്‍ത്തിരുന്നോ ഇങ്ങനെ ഭ്രാന്താശുപത്രിയിലും കഴിയേണ്ടിവരുമെന്ന്‌.
പുറത്ത്‌ മഴ തോര്‍ന്നിരിക്കുന്നു.നേര്‍ത്ത മഴത്തുള്ളികള്‍ കാറ്റില്‍ മുറ്റത്തെ പ്ളാവില്‍ നിന്നും മുഖത്തേക്ക്‌ ഇറ്റു വീണു.നന്നായി ചക്കയുണ്ട്.ഇതൊക്കെ ആരു പൊട്ടിക്കുമോ ആവോ..?ഡോക്ട്ടറാകുന്നതിന്റെ പ്രാക്ടീസിനുവന്നതാവണം ആണ്‍ക്കുട്ടികളും പെണ്‍കുട്ടികളും അടങ്ങിയ ഒരു സംഘം കലപിലകൂട്ടി കടന്നു പോയി..വെറുതെ ആലോചിചൂ മനുഷ്യമനസ്സിനെ പൂര്‍ണ്ണമായി പഠിച്ചവരാരെങ്കിലും ഉണ്ടോ..?
വലതുവശത്തെ ബോര്‍ഡിലേക്ക്‌ അറിയാതെ കണ്ണൊന്നുടക്കി.”ഷോക്ക്‌ റൂം”.ഇന്നലെ അതിനകത്തുനിന്നും കേട്ട ജയന്തിയുടെ നിലവിളി.മോനു നേരെ അവരൊരു തവണ “പോപ്പിന്‍സ്സ്” എന്നും പറഞ്ഞ്‌ ഓടിച്ചെന്നത്‌.അവന്‍ ഓടി വന്ന്‌ തന്റെ പിന്നിലേക്ക്‌ മാറിയപ്പോള്‍ അവരുടെ മുഖത്തുണ്ടായ ദേഷ്യം ഓര്‍മയുണ്ട്.അപ്പൊഴേക്കും ആരൊക്കെയോ ചേര്‍ന്ന്‌ അവരെ പിടിച്ചിരുന്നു.പിന്നിടറിഞ്ഞു അവരുടെ മകന്‍ ആക്സിഡന്റില്‍ അവരുടെ മുന്നില്‍ വെച്ച് മരണപ്പെട്ടതാണെന്ന്‌.
വെറുതെ നടന്നു.സ്ത്രീകളുടെ വാര്‍ഡ്‌ ഇത്തിരി ഉള്ളിലായതുകൊണ്ട്‌ ശരിക്കും ്‌ ഒരു മടുപ്പ്‌.ഇന്നലെ ആണുങ്ങളുടെ സെല്ലിന്റെ അടുത്തേക്ക്‌ പോയതോര്‍ത്തു.നഗ്നരായി ഇരുബഴികളില്‍ പിടിച്ച്‌ കൈകള്‍ കൊണ്ട് ഓരൊ ചേഷ്ട്ടകള്‍ കാട്ടി അലറിവിളിക്കുന്ന അവരെ കണ്ടപ്പോള്‍ അറിയാതെ ഒന്നു ഭയന്നുപോയി.സ്ത്രികളുടെ സെല്ല്‌ ഇനിയും ഉള്ളിലാണ്‌.അവിടേക്ക്‌ പ്രവേശനം തീരെയില്ല.
മഴ പെട്ടന്ന്‌ ആഞ്ഞുപെയ്തു.ഓടി വരാന്തയിലേക്ക്‌ കയറി.നജീബ് എവിടുന്നോ പെട്ടന്ന്‌ ഓടികയറിവന്നു.
ശ്ശൊ..ഈ നാശം പിടിച്ച മഴ..അവന്‍ പ്രാകുന്നു.
അവനെ ഒന്നു നോക്കി പതിയെ ചിരിച്ചു.സമ്മതിക്കണം അവനെ.ഇത്ര ചെറുപ്പത്തില്‍ ഇതുപോലുള്ള ആസ്പ്ത്രിയില്‍ ഉമ്മയെയും നോക്കി.സ്ത്രികളുടെ വാര്‍ഡില്‍ പുരുഷന്‍മാര്‍ക്ക്‌ തങ്ങാനവാത്തതിനാല്‍ അവന്‍ അതിനു മുന്‍പിലുള്ള ചെറിയ മുറിയില്‍ ആണ്‌ കിടപ്പ്‌.ഇപ്പൊ തനിക്കും അവനവിടെ ഒരു സ്ഥലമൊരുക്കി തന്നിരിക്കുന്നു.അവനെ എല്ലാ രോഗികള്‍ക്കും പേടിയാണ്‌.ഇന്നലെ പുറത്തേക്കോടിയ ജയന്തിയെ അവന്‍ പിടിച്ചുകൊണ്ടുവരുന്നത്‌ കണ്ടപ്പൊ ബഹുമാനം തോന്നി.ഭാര്യയായിട്ടുപൊലും മായയെ തനിക്ക്‌ തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞില്ല. ജൂബിലി മിഷന്റെ ആറാമത്തെ നിലയില്‍ നിന്നും അവള്‍ ശരവേഗത്തില്‍ തന്നെ തട്ടിമാറ്റി പുറത്തേക്കോടിയത്‌.താന്‍ വേച്ചുപോയി ആ നേരത്ത്‌.പിന്നെ അവിടുന്നിങ്ങോട്ടുള്ള പറിച്ചു നടല്‍.
ഉമ്മാ നിങ്ങളകത്തുകേറിപോയെ..ശബ്ദ്ധം കേട്ട്‌ തിരിഞ്ഞു..പുറത്തേക്കിറങ്ങിയ ഉമ്മയെ നജീബ് അകത്തേക്ക്‌ തള്ളികയറ്റുകയാണ്‌.
പാവം..കാലത്ത്‌ നേരത്തെ എഴുന്നേറ്റ്‌ മുറ്റമൊക്കെ അടിച്ചുവാരുന്നത്‌ കാണം.ഇന്നാളൊരു ദിവസം മായ പറഞ്ഞു അവരവിടുത്തെ ടോയ്‌ലെറ്റ്‌ വ്രുത്തിയാക്കുന്നുണ്ടായിരുന്നുവെന്ന്‌.പണിയൊക്കെ കഴിഞ്ഞ്‌ രണ്ടു കയ്യും കൂട്ടിപിടിച്ച്‌ ആരോടും മിണ്ടാതെയുള്ള ആ ഇരിപ്പില്ലായിരുന്നെങ്കില്‍ .അങ്ങനെ നോക്കിയാല്‍ ജൂബിലിമിഷനിലുണ്ടായിരുന്ന ആ ടിച്ചറുടെ കാര്യമോ..കാലത്തുതന്നെ അവരുടെ ഭര്‍ത്താവ്‌ ഉള്ള പത്രമൊക്കെ വാങ്ങികൊണ്ടുവരുന്നത്‌ കാണാം.എല്ലാം കുത്തിയിരുന്ന്‌ വായിച്ച്‌ കുറെയിടത്തൊക്കെ പേനകൊണ്ട്‌ വരച്ചിട്ട്‌ പിന്നെ തനിച്ചുള്ള ആ ക്ലാസ്സ് എടുക്കല്‍.പാവം അയാളപ്പോള്‍ പുറത്തേക്കു മാറി നില്‍ക്കുന്നത്‌ കാണം.അങ്ങനെ എത്രയെത്ര ജീവിതങ്ങള്‍.ഇവിടുത്തെ അപേക്ഷിച്ച്‌ ഗ്രൌഡിനോട്‌ ചേര്‍ന്നുള്ള ആ ബില്‍ഡിങ് പക്ഷേ സമാധാനം നിറഞ്ഞതായിരുന്നു.ഓര്‍മകള്‍ പെട്ടന്ന്‌ ഒരു മഴക്കാല രാത്രിയിലേക്ക്‌ പാഞ്ഞു പോയി.
ഇതെവിടുന്നാ ഇപ്പോ..ഈ മഴമുഴുവന്‍ നനഞ്ഞ്‌.വല്ല അസുഖവും വരുത്തി വെക്കും.മായ ഓടിവന്ന്‌ സാരിതലപ്പുകൊണ്ട്‌ അയാളുടെ തല തുവര്‍ത്തി.
ആഞ്ഞുവെട്ടിയ ഇടിയും ഒപ്പം ഒരു മിന്നലും.മായ പെട്ടന്നയാളെ വട്ടം കെട്ടിപിടിച്ചു.
അയാളുറക്കെ ചിരിച്ചു.കണ്ടോ..ഇങ്ങനൊരു പാവം ഇവിടുള്ളതോണ്ടെല്ലെ ഞാനീ മഴയത്തു വന്നെ.എന്നിട്ട്‌ കുറ്റം എനിക്കൊ..?
നെറ്റിയിലെക്ക്‌ വീണ അവളുടെ മുടിയിഴകള്‍ അയാള്‍ കൈകൊണ്ട്‌ മാടിയൊതുക്കി.കുസ്രുതി നിറഞ്ഞ ആ കണ്ണുകളിലൊന്ന്‌ മുത്തം വെക്കാനൊരുങ്ങിയതാണ്‌.മായ പെട്ടന്ന്‌ കയ്യില്‌ നുള്ളി.
മോന്‍ ഉറങ്ങീട്ടുണ്ടാവില്ല..
ചോറു പകര്‍ത്തട്ടെ..മായ അയാളെ നോക്കി.
നില്‍ക്ക്‌ ഒന്ന്‌ കുളിക്കണം.
ഈ മഴ മുഴുവന്‍ കൊണ്ടിട്ടോ..ഇനി വേണ്ട.വന്നേ എനിക്ക്‌ വിശക്കുന്നുണ്ട്‌.അവള്‍ അടുക്കളയിലേക്ക്‌ നടന്നു.
മുണ്ടുമാറിവന്നു.മോന്റെ മുറിയിലേക്കൊന്ന്‌ പാളിനോക്കി.അടുത്തമാസമെങ്കിലും ഒരു വാതില്‌ ശരിയാക്കണം.അതിനീ ലോണും മറ്റുകാര്യങ്ങളും നാളെ നാളെ എന്നു വൈകിക്കുകയെല്ലെ..
അതേ..
ഉം എന്താ..
മുടിയിഴകളിലൂടെ അരിച്ചിറങ്ങുന്ന അവളുടെ നീണ്ട കൈവിരലുകളെ നെന്ചിലെക്ക്‌ വെച്ച്‌ അവളുടെ മുഖത്തേക്ക്‌ നോക്കി.ഇരുട്ടില്‍ മുഖത്തെ ഭാവം വ്യക്തമായില്ല.
അവിടെ അബലത്തില്‌ ഉല്സവാണ്‌..
എവിടെ..
അരണാട്ടുകരയില്‌.നമ്മുക്ക്‌ ഒന്നു പോയാലെന്താ..
നിര്‍ത്ത്‌ നീയുറങ്ങാന്‍ നോക്ക്‌.
ഉല്സവത്തിനല്ലെ ഏട്ടാ,..അതിനെന്താ..
മായേ എനിക്കറിയാം നീ അവിടെ പോകുന്നതെന്തിനാണെന്ന്‌.നിന്റെ അച്ചനും അമ്മയും ഒന്നും പറയില്ലായിരിക്കും.പക്ഷെ നിന്റെ ഏട്ടന്‍.അവനിപ്പൊഴും ഒന്നു മറന്നിട്ടില്ല.ഒന്നാമത്‌ ഞാനവന്റെ സുഹ്രുത്തായിരുന്നല്ലോ..പിന്നെ ഇത്രയും കാലം നമ്മളിതൊന്നുമില്ലാതെയെല്ലെ കഴിഞ്ഞെ.ഇനിയും അങ്ങനെ തന്നെ മതി.പിന്നെ നിന്റമ്മക്ക്‌ അസുഖം കൂടുതലാണെന്ന്‌ പറഞ്ഞതോണ്ടാണൊ..? അത്‌ നീയിയിടെയായി വീട്ടുകാരെ പറ്റി ആലൊചിക്കുന്നത്‌ കണ്ടപ്പോ പറഞ്ഞതെല്ലെ.അത്‌ മഹി വിളിച്ചപ്പോ പറഞ്ഞതായിരുന്നു.നിന്നോട്‌ പറയണ്ടാന്നാ ഞാന്‍ വിചാരിച്ചത്‌.അറിഞ്ഞാലും പോയി കാണാന്‍ നിന്റെ ഏട്ടന്‍ സമ്മതിക്കില്ല.പിന്നെ പറഞ്ഞുപോയെന്നുമാത്രം.
കുറച്ചുനേരം മവ്നം.,,എന്നാലും ഞാന്‍ പോകും..
നീ പോകില്ല..കടുപ്പിച്ചുതന്നെ പറഞ്ഞു.
പോകും.അവള്‍ കയ്യെടുത്തുമാറ്റി തിരിഞ്ഞു കിടന്നു.
ഉല്സവത്തിനവള്‍ പോയിരുന്നു.അതു പിന്നീടറിഞ്ഞു.ഏട്ടന്‍ അവളോട്‌ കയര്‍ത്തത്‌ മഹി തന്നെയാണ്‌ വിളിച്ചുപറഞ്ഞത്‌.പിന്നിടൊരുതവണ അവനെ വഴിയില്‍ വെച്ചുകണ്ടപ്പൊ അതിനെ പറ്റി ചോദിച്ചത്‌ എങ്ങനെയോ മായ അറിഞ്ഞു.അന്നവള്‍ തന്നോട്‌ വല്ലാതെ കയര്‍ത്തു.അറിയാതെ കയ്യൊന്നുയര്‍ന്നുപോയി.ഇത്രയും കാലത്തിനിടക്ക്‌ ആദ്യമായി.കുറച്ചുദിവസം അവള്‍ മിണ്ടാതെ നടന്നു.പിണക്കം തീര്‍ക്കാന്‍ താന്‍ ശ്രമിച്ചതുമാണ്‌.അവള്‍ വാശിയില്‍ തന്നെ ആയിരുന്നു.പിന്നെ പിന്നെ തനിക്കും വാശിയായി.മനപ്പൂര്‍വം നേരം വൈകി വരിക,വല്ലപ്പോഴും മദ്യപിച്ചിരുന്നത്‌ കൂട്ടുകാരോടൊത്ത്‌ സ്ഥിരമായി.അതാണ്‌ കൂടുതല്‍ കുഴപ്പമാക്കിയത്‌.ചീത്തവിളിയും ബഹളവുമായി കടന്നുപോയ ദിനങ്ങള്‍.പിന്നെ എപ്പോഴാണ്‌ അവളിലീ മാറ്റം വന്നത്.അറിയില്ല.ഒടുവില്‍ ഇവിടെയും.അവളുടെ ഏട്ടനെ ഒരു ദിവസം പുറത്ത്‌ വെച്ച്‌ കണ്ടിരുന്നു.പറഞ്ഞു,ഒന്നു വന്നു കാണാന്‍. വന്നില്ല.
അച്ചാ..ശബ്ദ്ധം കേട്ട്‌ ഞെട്ടി തിരിഞ്ഞു.
അഖിലാണ്‌.കയ്യിലെ ചോറ്റുപാത്രത്തിലേക്ക്‌ അത്‌ഭുതത്തോടെ നോക്കി.
എവിടുന്നാടാ..
ഞാന്‍ വെച്ചതാ..അച്ചന്‍ വല്ലതും കഴിച്ചോ..?
ഇല്ല..
ഞാന്‍ നിന്നോളാം .അച്ചന്‍ വല്ലതും കഴിച്ചിട്ടുവാ..
നീയെന്താ ഉണ്ടാക്കിയത്‌..?
ചോറും പരിപ്പുകറിയും.
അയാള്‍ മകനെ നോക്കി .പത്തില്‍ പഠിക്കുന്ന അവന്‍ വല്ലാതെ വളര്‍ന്നുവെന്ന്‌ തോന്നിപ്പോയി.മായ ഒരു ദിവസം പറഞ്ഞത്‌ ഓര്‍മ്മ വന്നു.
നമ്മുടെ മോനേ അത്യാവശ്യം പാചകമൊക്കെ പഠിച്ചു.
നീയവനെ അടുക്കളയില്‍ നിര്‍ത്താ..പഠിക്കാന്‍ സമ്മതിക്കാതെ.
പിന്നെ ..എനിക്കൊരു തുണ വേണ്ടെ.
അച്ചന്‍ പണിസ്ഥലത്തും ഒന്നു പോകും.പൈസയൊക്കെ തീര്‍ന്നു.
ഉം..അവന്‍ മൂളി.
മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു.മെല്ലെ പുറത്തേക്കിറങ്ങി.ഇടക്കൊന്ന്‌ തിരിഞ്ഞു നോക്കി.അവന്‍ തന്നെ തന്നെ നോക്കി നില്ക്കുന്നത്‌ കണ്ടു.ഗെയ്‌റ്റുകടന്നുവന്നൊരുകാറില്‍ നിന്ന്‌ മൂന്നാലുപേര്‍ വട്ടം പിടിച്ച്‌ ഒരാളെ ഇറക്കുന്നു.ഒരാള്‍ കൂടി ഇവിടെ.മനസ്സ്‌ ആരോടന്നില്ലാതെ പറഞ്ഞു.പുറത്ത്‌ വാഹനങ്ങള്‍ പതിവുബഹളത്തോടെ പായുന്നുണ്ടായിരുന്നു.

ഒരിക്കല്‍കൂടി


പുഴേലൊന്നും പഴേമാതിരി വെള്ളമില്ല കുട്ട്യെ,ഉള്ളതാണെങ്കി കലക്കവെള്ളം.ഒഴുക്കുപോലും കുറഞ്ഞു.പിന്നെ പാലം വന്നപ്പൊ ആര്‍ക്കും വന്ചീം വേണ്ടാതായി...
കുമാരേട്ടന്‍ തുഴയുന്നതിനിടയില്‍ ഓരോന്ന്‌ പറയുന്നുണ്ടായിരുന്നു.വന്ചിപടിയിലിരുന്ന്‌ തുഴച്ചിലിന്റെ താളത്തിലുയര്‍ന്നുവരുന്ന കുഞ്ഞോളങ്ങളെ നോക്കി.പിന്നെ മെല്ലെ തലയുയര്‍ത്തി മുറ്റിച്ചൂര്‍ പാലത്തേയും.ചീറിപായുന്ന വാഹനങ്ങള്‍ പാലത്തിന്റെ പ്രവ്ഡി ഉയര്‍ത്തി കാണിച്ചു.ഒരിക്കല്‍ കടത്തുവന്ചിയും നോക്കി നിന്നിരുന്ന വാഹനങ്ങള്‍ ഇന്ന്‌ എല്ലാം മറന്നിരിക്കുന്നു.കാലം എല്ലാം മാറ്റിയിരിക്കുന്നു.
അക്കരെയെത്തി.ഒരു നൂറുരുപയുടെ ഒറ്റനോട്ട്‌ കുമാരേട്ടന്റെ നേരെ നീട്ടി.അയാള്‍ അബരന്ന്‌ നോക്കി.
വെച്ചോ കുമരേട്ടാ.ഞാന്‍ പറഞ്ഞപ്പൊ വന്ചി ഇറക്കീതെല്ലേ...
പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ അടുത്തേക്ക് നടന്നു.ഇനി ഷമീര്‍ക്കയുടെ വീട്ടില്‍ പോകണം.അപ്പുവിനെ അവിടെ നിര്‍ത്തിയിട്ടാണ്‌ പോന്നത്.ഒരു മോഹം പെട്ടന്ന്.പഴയപോലെ വന്ചിയില്‍ പുഴകടക്കണമെന്ന്.പിന്നെയുമുണ്ട് ഒരുപാട്‌ മോഹങ്ങള്‍ .നടത്തണം,കയ്യിലുള്ള ഇത്തിരി ദിവസങ്ങളില്‍ പറ്റാവുന്നതൊക്കെയും.മുത്തപ്പന്റെ അബലം കടക്കുബോള്‍ നോക്കി,പണ്ട് പണികഴിഞ്ഞ് ഈ വഴി നടന്നുവബോള്‍ അന്ന് ഇടക്ക് തുഴപിടിച്ചിരുന്ന ചാത്തുവേട്ടന്‍ അബലത്തില്‍ തിരിവെച്ച് എന്നും ഒരു ചെറുചിരി തനിക്കായി കരുതിവെച്ചിരുന്നത്‌.ജീവിച്ചിരിപ്പുണ്ടാവുമോ ഇപ്പോ...?അറിയില്ല.പരിഭവങ്ങളുടേയും പരാതികളുടേയും അവസാനങ്ങള്‍ക്കൊടുവില്‍ കേട്ടതൊക്കെയും മരണങ്ങളെ പറ്റിയായിരുന്നു.വര്‍ഷങ്ങള്‍..വര്‍ഷങ്ങള്‍ എന്തൊക്കെയാണ്‌ നഷ്ട്ടപെടുത്തിയത്‌.
നീയിതെവിടേക്കാടാ പോയത്.ചെക്കന്‌ അച്ചനെ പിരിഞ്ഞിരിക്കാനുള്ള വിഷമം..സൈനബത്ത അപ്പുവിനെ കളിയാക്കി.
അവന്‍ ഓടിവന്ന്‌ കാലുകളില്‍ പറ്റിചേര്‍ന്നു.അവനെ എടുത്തുയര്‍ത്തി മുഖത്തേക്കു നോക്കിയപ്പോള്‍ ചമ്മലോടെ അവന്‍ തോളില്‍ മുഖം പൂഴ്ത്തി.
പൂവടാ അപ്പു..
ഉം..അവന്‍ മൂളി.
പോവാണോടാ..ഷമീര്‍ക്ക ചോദിച്ചു.
പോണം ഷമീര്‍ക്ക.അധികം ലീവില്ല.അതിനിടയില്‍ ഒരുപാടുപേരെ കാണാനുണ്ട്‌.
യാത്രപറഞ്ഞിറങ്ങി.പഴയ വളഞ്ഞുപുളഞ്ഞ് കുണ്ടും കുഴിയുമായി കിടന്നിരുന്ന വഴി ഇന്നു നേരെ നിവര്‍ന്ന്‌ പുതിയ ടാറിങ്ങില്‍ തെളിഞ്ഞുകിടക്കുന്നു.ഇത്തിരിപോന്ന ചെറിയ കടകള്‍ തിങ്ങി നിറഞ്ഞിരുന്ന തളിക്കുളം സെന്റെറും മാറിയിരിക്കുന്നു.സ്നേഹത്തീരത്തേക്ക് പോകുന്ന റോഡിനും വീതി കൂടി.ഓര്‍ത്തപ്പോള്‍ ചിരി വന്നു.ഒരിക്കല്‍ കൂട്ടുകാരുമൊത്ത് തളിക്കുളത്തെ അയ്യപ്പന്റെ അബലത്തിലെ കാവടിക്കൊപ്പം കൂട്ടുകരോടൊത്ത് ആടി താളമിട്ട് ഈ റോഡിലൂടെ നടന്നിരുന്നത്.പിന്നെ കിലോമീറ്ററുകളെ വെല്ലുവിളിച്ച് ഈ റോഡിലൂടെ ബൈക്ക് ഓടിച്ച് ചീറി പാഞ്ഞിരുന്നത്.
അച്ചന്‍ പഠിച്ചിരുന്ന സ്ക്കൂള്‍ ആണ്‌.സ്ക്കൂളിന്റെ മുന്നിലെത്തിയപ്പോള്‍ കാറിന്റെ വേഗത കുറച്ച് അപ്പുവിനെ തോണ്ടി കാണിച്ചുകൊടുത്തു.അവന്‍ സ്ക്കൂള്‍ നോക്കി ചിരിച്ചു.
എന്താടാ..അവന്റെ മുടിയിഴകളില്‍ കൈ നീട്ടി തലോടി.
അച്ചനെല്ലേ പറഞ്ഞേ ഇവിടെ മുഴുവന്‍ മരങ്ങളായിരുന്നുവെന്ന്.അതിനുചുവട്ടിലാണ്‌ അച്ചനൊക്കെ പഠിക്കാന്‍ വന്നിരുന്നപ്പൊ സൈക്കിള്‍ വെച്ചിരുന്നതെന്ന്.എന്നിട്ടെവിടെ..?
സ്ക്കൂളില്‍ പുതിയ ബില്‍ഡിങ്ങുകള്‍ക്ക് മരങ്ങള്‍ വഴി മാറികൊടുത്തിരിക്കുന്നു.കയറണോ..? വേണ്ട.പഴയ ടീച്ചര്‍മാരൊന്നും ഇപ്പൊ ഉണ്ടായെന്നു വരില്ല.ഉണ്ടെകില്‍ തന്നെ പറഞ്ഞുമനസ്സിലാക്കിയാലും ഓര്‍മ്മ വന്നെന്നു വരില്ല.താന്‍ ഒരു സാധാരണ വിദ്യര്‍ഥി മാത്രമായിരുന്നല്ലോ.ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളേയും പഠിക്കാത്തവരേയും മാത്രമെല്ലേ ടീച്ചര്‍മാര്‍ക്കെന്നും ഓര്‍മ്മ കാണു.പക്ഷെ ഒരാള്‍ ഓര്‍ക്കുമെന്ന് ഉറപ്പാണ്‌.സാവിത്രി ടീച്ചര്‍.ഇപ്പൊഴും മറന്നിട്ടില്ല +2 പരീക്ഷ ഫീസ് ടിച്ചര്‍ അടച്ചിട്ടുണ്ടെന്ന് പറഞ്ഞ നിമിഷം.തന്നെ മനസ്സിലാക്കിയത് ടീച്ചര്‍ മാത്രമായിരുന്നു.എന്നും അശ്വസിപ്പിക്കാന്‍ കൂടെ നിന്നതും.നോട്ടുകളുടെ കടങ്ങളെല്ലാം പിന്നീട് പലപ്പോഴായി വീട്ടുകയുണ്ടായി.പക്ഷെ മനസ്സിന്റെ കടങ്ങള്‍…
പോര്‍ച്ചിലേക്ക് കാര്‍ പതുക്കെ ഓടിച്ചുകയറ്റി.അപ്പു ഇറങ്ങി ഓടി അച്ചന്റെ മടിയില്‍ കയറി.
നീ പ്രഭയെ കണ്ടിരുന്നൊ..?
ഇല്ല,കാണണം…പോണം.
സുബിയും ചിക്കുവുമൊക്കെ ഇടക്ക് വരാറുണ്ടായിരുന്നു.പിന്നെ പിന്നെ ആരും വരാണ്ടായി.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പണമയക്കുന്നതൊഴിച്ചാല്‍ നീയും വലിയ ബന്ധമൊന്നും കാണിച്ചിട്ടില്ലല്ലൊ..?
നിങ്ങളൊന്നു മിണ്ടാതിരുന്നെ.അമ്മ അകത്തുനിന്ന് വന്നു.നീ വന്നേ..വല്ലതും കഴിക്ക്.പിന്നെ ,വൈകുന്നേരം ശാരീം ജയനുമൊക്കെ വരുംന്ന് പറഞ്ഞിട്ടുണ്ട്.
അകത്തേക്ക് നടന്നു.അമ്മയെന്നും അങ്ങനെ ആയിരുന്നു.ഒരു കാലത്ത് നിര്‍ബന്ധിച്ച് അടിച്ച് ഭക്ഷണം കഴിപ്പിച്ചിരുന്നു.പിന്നെ ഉയര്‍ന്നുപൊങ്ങിയ കലഹങ്ങള്‍ക്കിടയില്‍ താനും അനിയത്തിയും ഉഴറുബോഴും അച്ചനും അമ്മയും വാശിയില്‍ തന്നെ ആയിരുന്നു.വിശന്ന വയറുമായി പണികഴിഞ്ഞ് വീട്ടിലെത്തിയ എത്രയോ ദിവസങ്ങളില്‍ "ഇന്നൊന്നും വെച്ചില്ലെന്ന്" ഒറ്റവാക്കിനാല്‍ അമ്മ കാര്യമവസാനിപ്പിച്ചിരിക്കുന്നു.ആദ്യമായി താന്‍ വീട്ടില്‍ കലഹമുണ്ടാക്കുന്നതും അത്തരമൊരു വേളയില്‍ തന്നെ ആയിരുന്നു.ബന്ധങ്ങളുടെ ചങ്ങലകണ്ണികളെ വിലയില്ലാതാക്കിയത് വീട്ടില്‍ നിന്നുള്ള അനുഭവങ്ങള്‍ തന്നെ ആയിരുന്നു.പിന്നെ എന്നാണ്‌ അച്ചന്‍ വിളിച്ചത്.അമ്മയോട്‌ ഇപ്പോ അച്ചന്‌ മിണ്ടാം എന്ന് പറഞ്ഞത്.എന്നാണ്‌ "നിന്നെയെനിക്ക് കാണണ്ട" എന്ന് പറഞ്ഞ അമ്മ "നിന്റെയൊരു ഫോട്ടൊയെങ്കിലും അയക്കെടാ അമ്മക്ക് നിന്നെ ഒന്നു കാണണമെന്നുണ്ടെടാ" എന്നു പറഞ്ഞത്.വെറുത്തുപോയ നാട്‌.വീട്ടുക്കാര്‍.അതിനിടയില്‍ നഷ്ട്ടങ്ങള്‍ മാത്രം.അങ്ങനെയൊരു വാക്ക് അമ്മയുടെ അടുത്തുനിന്ന് ആഗ്രഹിച്ച് കരഞ്ഞിരുന്ന രാത്രികള്‍.പിന്നെ അത് കേട്ടത് അതാവശ്യമില്ലാത്തൊരു സന്ധര്‍ഭത്തില്‍.അല്ലെങ്കിലും തനിക്കെന്നും അങ്ങനെ ആയിരുന്നല്ലോ..എന്താണ്‌ താനാഗ്രഹിച്ചപ്പോള്‍ കിട്ടിയത്.ഇടക്കെപ്പൊഴൊ വന്ന് മറഞ്ഞുപോയ ഗീതുവിനെ പോലും താന്‍ ആഗ്രഹിച്ചിരുന്നൊ..?ഇല്ല.ഒരിക്കലും താനവളെ സ്നേഹിച്ചിട്ടില്ലായിരുന്നു.അപ്പു തന്നിലേക്ക് ചേര്‍ന്നതിനുശേഷമാണ്‌ താനവളെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത്‌.പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു.അല്ലെങ്കിലും അവള്‍ക്കെന്നും പട്ടണത്തിന്റെ സവ്ന്തര്യമായിരുന്നു ഇഷ്ട്ടം.ഒരിക്കലും യോജിക്കാന്‍പറ്റാത്തവരാണെന്നറിഞ്ഞിട്ടും ഒരു ഫ്ലാറ്റിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ അപരിചിതരെപോലെ കഴിഞ്ഞ വര്‍ഷങ്ങള്‍.
അപ്പൂ…അവന്‍ ഓടി വന്നു.
വൈകുന്നേരം നമുക്കൊന്ന് അബലത്തില്‍ പോവാടാ.. അവന്‍ തലയാട്ടി.
അവളുണ്ട് അവിടെ.കേട്ടുവന്ന അമ്മ എന്തിനോവേണ്ടിയെന്നോണം പറയുന്നു.ഇത്തിരി കഷ്ട്ടാണ്‌.ഭര്‍ത്താവുമായി ഭന്ധമൊന്നുമില്ലാന്നാ കേട്ടത്.ബന്ധം ​ഒഴിഞ്ഞൂന്നും കേട്ടിരുന്നു.
വിഷമം തോന്നിയില്ല.അറിഞ്ഞിരുന്നു.ഒന്നു കാണണമെന്നുണ്ടായിരുന്നു.അവിടെയുണ്ടാകുമെന്നുറപ്പാണ്‌.ഓര്‍മകളില്‍ പഴയ വാടകവീടു തെളിഞ്ഞുവന്നു.അതിനുമുന്നിലെ നാട്ടുവഴിയിലൂടെ പാടം കടന്നുവരുന്ന ആ കാലൊച്ചകള്‍ക്കായി കാത്തിരുന്നിരുന്ന നിമിഷങ്ങള്‍.പിന്നെ ഇഷ്‌ട്ടമാണെന്ന് പറഞ്ഞ നിമിഷം വേണ്ടെന്ന് പറഞ്ഞ ആ മുഖഭാവം.പിന്നെയും കണ്ടിരുന്നു ഒരു പാടുതവണ.സവ്ഹ്രുതത്തിന്റെ ചങ്ങലകണ്ണികള്‍ എന്തോ പൂര്‍ണ്ണമായും അകറ്റാതിരുന്നതിലാവാം അത്.പിന്നെയൊരു ദിവസം അറിഞ്ഞു അവളുടെ വിവാഹം കഴിഞ്ഞതും .പ്രഭയാണ്‌ വിളിച്ചു പറഞ്ഞത്.നിര്‍ത്തിവെച്ചിരുന്ന മദ്യപാനശീലം വീണ്ടും തുടങ്ങിയത് അന്നായിരുന്നു.ഗീതയുമൊത്തുള്ള ജീവിതത്തിനും അതാവശ്യമായി വന്നപ്പോള്‍ പിന്നീടത് കൂടുകയാണുണ്ടായത്.പിന്നെ ശാസനയോടെ ഉയര്‍ന്ന അപ്പുവിന്റെ കുഞ്ഞുകരങ്ങളാണ്‌ അത് കുറച്ചത്.
ചുറ്റുവിളക്കുതെളിഞ്ഞ അബലത്തിനിന്നും വലിയ മാറ്റമൊന്നുമില്ല.നാഗകാവില്‍ പഴമയുടെ തിരിനാളം കാറ്റില്‍ പതിയെ ഇളകിയാടുന്നു.
ഇവിടൊന്നും കണ്ടിട്ടില്ല്യാലോ..? പൂജാരി കുശലം ചോദിച്ചു.
ഇല്ല..പുറത്തായിരുന്നു.പിന്നെ പുഷ്‌പാഞ്ജലി ഉണ്ടായിരുന്നു.
കുട്ട്യേ ഈ ചീട്ടൊന്ന് എഴുതികൊടുത്തേ..
അതുവരെ തിരഞ്ഞിരുന്ന മിഴികള്‍ ആര്‍ത്തിയോടെ പിന്തിരിഞ്ഞു നോക്കി.അബരപ്പില്‍ മുങ്ങുന്ന ആ മുഖം കണ്ട് ഒന്നു ചിരിച്ചു.വിളറിയ ഒരു ചിരി ആ മുഖത്ത് തെളിയുന്നത് കണ്ടു.
മോനാണോ..?അപ്പുവിനെ നോക്കി രാധ ചോദിച്ചു.
ഉം..അവള്‍ അപ്പുവിന്റെ അടുത്തുവരുന്നതും അപ്പുവിന്റെ കുഞ്ഞുമുഖത്ത് കൈകള്‍ ചേര്‍ത്തുവെക്കുന്നതും ഒരു തരം നിര്‍വ്രുതിയോടെ നോക്കി നിന്നു.
അല്ല..കുട്ടിക്കറിയോ ഇയാളെ..
ഉം..അവള്‍ മൂളുന്നു.
പുഴ്‌പാഞ്ജലിക്ക് ചീട്ടെഴുതുബോള്‍ പേരും നാളും പറയേണ്ടി വന്നില്ല.കിരണ്‍, കാര്‍ത്തിക നക്ഷത്രമെന്നെഴുതി ചീട്ട് കയ്യില്‍ തരുബോള്‍ പകപ്പോടെ ആ മുഖത്തെക്കൊന്ന് നോക്കി.അപ്പുവിന്റെ പേരും നാളും മാത്രമാണ്‌ പറഞ്ഞത്.
വൈഫ്…
ചോദ്യത്തിനുമറുപടിയായി ഒന്നു ചിരിച്ചു.പിന്നെ പറഞ്ഞു..ഇല്ല..
പ്രസാദവും വാങ്ങി ഇറങ്ങി.പഴയ ഗ്രവ്ണ്ടില്‍ ഇന്ന് ആകെ വീടുകള്‍.ഒരു കാലത്ത് അവിടെ കശുമാവിന്‍ തോപ്പായിരുന്നു.
എന്നാ മടക്കം..
തീരുമാനിച്ചിട്ടില്ല.രണ്ടാഴ്ച്ചയോളം എന്തായാലും ഉണ്ടാകും.
വീട്ടിലേക്ക് വരുന്നോ..? അമ്മേം ഞാനും മാത്രേ ഉള്ളൂ.അനിയത്തീടെ കല്യാണം കഴിഞ്ഞിരിക്കണു.പിന്നെ..പിന്നെ ആരുല്യാ..
ചോദിച്ചില്ല എന്തേ എന്ന്..എന്തിന്‌ അറിഞ്ഞുകൊണ്ട് പഴമയുടെ ഏടുകള്‍തിരഞ്ഞ്‌ മുറിവുണ്ടാക്കണം.
വേറൊരിക്കലാവം.എന്തായാലും വരും.
ഡോര്‍ തുറന്ന് അകത്തേക്ക് കയറി.അപ്പു രാധയുടെ കൈകളില്‍ നിന്ന് വിട്ട് കാറില്‍ കയറി.
അച്ചാ..
എന്താട..എവിടെയോ പോയ്‌മറഞ്ഞ മനസ്സിനെ അപ്പു ഉണര്‍ത്തി.
ഒന്നുല്യാ..നമ്മുക്ക് അതുപോലരമ്മേ മതിയായിരുന്നു…
കാലുകള്‍ ബ്രേക്കില്‍ ആഞ്ഞമര്‍ന്നു.ചെറിയൊരു ശബ്ദത്തോടെ കാര്‍ നിന്നു.അപ്പുവിന്റെ മുഖത്തേക്ക് പകപ്പോടെ നോക്കി.അവിടെ ഒരു കൊച്ചു ചിരി തെളിഞ്ഞു നില്ക്കുന്നു..
മെല്ലെ സ്റ്റാര്‍ട്ടാക്കി.ചുറ്റുപാടും ആളുകള്‍ നോക്കുന്നത് കണ്ടില്ലെന്ന് നടിച്ചു.വന്ന വഴിയിലേക്ക് തന്നെ വീലുകള്‍ തിരിച്ചു കറങ്ങുബോള്‍ മുന്നില്‍ പ്രതീക്ഷയുടെ തിരിനാളങ്ങളായിരുന്നു.
പുതിയൊരു ജീവിതത്തിലേക്കുള്ള ചില്ലകളില്‍ അയാള്‍ക്കുവേണ്ടി പൂക്കള്‍ വിടരാന്‍ കാത്തു നില്ക്കുന്നുണ്ടായിരുന്നു,.